80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ഓർത്തഡോക്സ് സഭ സ്വാഗതം ചെയ്തു
കൊച്ചി: ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള സംസ്ഥാനത്തെ മെറിറ്റ് സ്കോളര്ഷിപ്പുകളില് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭ. സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്തയാണ് വിധി സ്വാഗതം ചെയ്തത്. ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാക്കാൻ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി ജസ്റ്റിസ് ബഞ്ചമിന് കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സഭ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.