കോവിഡ് കഷ്ടതയനുഭവിക്കുന്ന ദൈവദാസൻമാർക്ക് സഹായഹസ്തവുമായി കുവൈറ്റ് യു.പി.എഫ്.കെ.
കുവൈറ്റ് : കോവിഡ് കാലയളവിൽ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് കുവൈറ്റ് (യു.പി.എഫ്.കെ) നടത്തിയ കിറ്റ് വിതരണം, ചാർട്ടേഡ് വിമാനം തുടങ്ങി വ്യത്യസ്ഥ പ്രവർത്തനങ്ങൾ പ്രശംസനീയമാണന്ന് ജനറൽ ബോഡി വിലയിരുത്തി.
പാസ്റ്റർ തോമസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ എൻ.ഇ.സി.കെ.യിൽ ചേർന്ന യോഗത്തിൽ 18 സഭയുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
കേരളത്തിൽ കഷ്ടതയനുഭവിക്കുന്ന 90 ദൈവദാസൻമാർക്ക് സാമ്പത്തിക സഹായം നൽകുവാൻ വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.