വാളക്കുഴി കൊട്ടൂപള്ളിയിൽ ലീലാമ്മ (57) അക്കരെ നാട്ടിൽ
റാന്നി: വാളക്കുഴി കൊട്ടൂപള്ളിയിൽ കെ. പി. വർഗീസ്സിന്റെ (പൊന്നച്ചൻ) ഭാര്യ ലീലാമ്മ (57) നിത്യതയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിൽ ആയിരുന്നു. റാന്നി പനവേലി കുടുംബാംഗം ആണ്. ദീർഘ വർഷം ഡൽഹിയിൽ ജോലി ചെയ്തിരുന്ന ലീലാമ്മ രാജഗാർഡൻ എഫ്. ജി. സി. യുടെ അംഗവും സുവിശേഷ വേലയിൽ പ്രതിബദ്ധത ഉള്ള വ്യക്തിയും ആയിരുന്നു. മക്കൾ: ലിൻസി (യു. എസ്), ലിന്റു. മരുമക്കൾ: ജൂബി (യു.എസ്), റോസ് മേരി (മുംബൈ). സംസ്ക്കാരം മെയ് 24 തിങ്കൾ ഉച്ചക്ക് 12 മണിക്ക് വളക്കുഴി എബനെസർ ഐ. പി. സി. സെമിത്തേരിയിൽ.