അടിയന്തിര പ്രാർത്ഥനയ്ക്ക്
മംഗലാപുരം. ക്രൈസ്തവ എഴുത്തുപുര മംഗലാപുരം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഐ.പി.സി സൗത്ത് കാനറാ സെന്റരിലുള്ള കുട്ട്രപ്പാടി സഭാശുശ്രൂഷകനുമായ പാസ്റ്റർ പ്രമോദ് കുമാർ ബി പി ഉയർന്നതിനാൽ പുത്തൂർ ചേതന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. തുടർന്ന് നടത്തിയ C.T. സ്കാനിംഗിൽ തലച്ചോറിൽ വളർച്ച ഉള്ളതായി കണ്ടു. അടിയന്തിരമായി സർജറി ആവശ്യമായതിനാൽ ഇപ്പോൾ അദ്ദേഹത്തെ മംഗലാപുരത്തുള്ള എ. ജെ. ഹോസ്പിറ്റലിൽ ഫസ്റ്റ് ന്യൂറോ എമർജൻസി വിഭാഗത്തിലേക്ക് റെഫർ ചെയ്തിരിക്കുന്നു.
പൂർണ വിടുതലിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു.