കേഫാ റ്റി.വി ഡയറക്ടർ ബോർഡ് രൂപീകൃതമായി
തിരുവല്ല: ക്രൈസ്‌തവ എഴുത്തുപുരയുടെ ദൃശ്യമാധ്യമായ കേഫാ റ്റി.വിയുടെ ഡയറക്ടർ ബോർഡ് രൂപീകൃതമായി.
സ്റ്റാൻലി അടപ്പനംകണ്ടത്തിൽ, ഡൽഹി (വൈസ് പ്രസിഡന്റ് മീഡിയ), ജിൻസ് കെ മാത്യു, ബഹ്‌റിൻ (ജോയിന്റ് സെക്രട്ടറി മീഡിയ), ഷൈജു മാത്യു, യു.കെ (ഡയറക്ടർ, മീഡിയ) എന്നിവരും അസോസിയേറ്റ് ഡയറക്ടർമാരായി ബൈജു എബ്രഹാം (ഖത്തർ), സാം സജി (ബഹ്‌റിൻ). ജോയിന്റ് ഡയറക്ടർമാരായി ഷിബു വർഗീസ് (യു.എസ്), രെഞ്ചു മാത്യു (മുംബൈ), അസിസ്റ്റന്റ് ഡയറക്ടറായി ജസ്റ്റിൻ കുഞ്ചേറിയ (മുംബൈ) എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.