മഹനീയ സേവനത്തിന്റെ നാലാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്
കോട്ടയം: തികഞ്ഞ ആവേശത്തോടെ നാലാം ദിവസവും ഉത്സാഹത്തോടെ കോട്ടയം യൂണിറ്റ് നിരത്തിൽ ഉണ്ടായിരുന്നു. കൈനകരി, കാവാലം, ചങ്ങനാശ്ശേരി, ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. ജനങ്ങളിൽ നിന്നും നല്ല പ്രതികരണം ആണ് ക്രൈസ്തവ എഴുതുപുരയുടെ ഈ സേവനത്തിനു ലഭിക്കുന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, ട്രെഷരാർ സുബിൻ ബെന്നി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജേഷ് വോളന്റിയർ ബ്രദർ വിബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.
റിപ്പോർട്ട്: രാജീവ് ജോൺ പൂഴനാട്



- Advertisement -