മാലാഖമാർക്ക് ആദരവുമായി ചെറുവക്കൽ ശാലേം പി.വൈ.പി.എ
ചെറുവക്കൽ: ഇൻ്റർനാഷണൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് ഇളമ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരേയും ആരോഗ്യ പ്രവർത്തകരേയും ചെറുവക്കൽ ശാലേം പി.വൈ.പി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ സുരേഷ് ബാബു അനുമോദിച്ച് സംസാരിച്ചു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന നഴ്സുമാരുടെ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നുവെന്ന് അദേഹം പറഞ്ഞു. പി.വൈ.പി.എ വൈസ് പ്രസിഡൻ്റ് ബ്രദർ.നോബിൾ തങ്കച്ചൻ, സെക്രട്ടറി – ലിജോ രാജു, ജോ.സെക്രട്ടറി – ചെൽസൺ കുഞ്ഞുമോൻ, സാം കെ.എസ് എന്നിവർ പങ്കെടുത്തു.