ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഖത്തർ: ദൈവവചന ചിന്തകൾ മെയ് 13 ന്
ഖത്തർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ മെയ് 13 വ്യാഴാഴ്ച (നാളെ) ഖത്തർ സമയം രാവിലെ 9.30 ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 ന്) ദൈവവചന ചിന്തകൾ മീറ്റിങ്ങ് സൂമിലൂടെ നടക്കും.
ദൈവവചന പ്രഭാഷകനും ക്രൈസ്തവ എഴുത്തുകാരനുമായ പാസ്റ്റർ ജോൺസൺ സാമുവൽ (കണ്ണൂർ) മീറ്റിങ്ങിന് നേതൃത്വം നൽകുകയും പാസ്റ്റർ സാംസൺ ജോണി & ടീം (പാലാരിവട്ടം) ഗാനങ്ങൾ ആലപിക്കുകയും ചെയ്യും.