മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി സുവർണ ജൂബിലി ഗ്രാഡുവേഷൻ സമാപിച്ചു

അടൂർ: മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി സുവർണ ജൂബിലി വർഷ ഗ്രാഡുവേഷൻ ഇന്ന് നടന്നു. ‘Victory in Crisis’ ( 1 കൊരി. 15:57) എന്നതായിരുന്നു ചിന്താവിഷയം.
വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ഗ്രാഡുവേഷൻ സർവീസ് എഫ് ടി എസ് ബോർഡ് ജനറൽ സെക്രട്ടറി പാസ്റ്റർ എം സാമുവേൽകുട്ടി പ്രാർത്ഥിച്ചു ആരംഭിച്ചു. എഫ് റ്റി എസ് പ്രിൻസിപ്പൽ ഡോ. ആനി ജോർജ്‌ അധ്യക്ഷത വഹിച്ചു. ചാപ്ലൈൻ റവ. ഡോ. മാത്യു സി വർഗീസ് സ്വാഗതം ആശംസിച്ചു.റൈറ്റ്. റവ. ഡോ. സദാനന്ദ
മുഖ്യ പ്രഭാഷണം നടത്തി.

സെറാംപൂർ കോളേജ് റെജിസ്ട്രർ ആയിരുന്ന ഡോ. സന്താനു പാട്രോയെ അനുസ്മരിച്ചു റവ. ഡോ. ബി വർഗീസ് സംസാരിച്ചു. റവ. ഡോ. ഐപ്പ് കെ എ കോഴ്‌സുകൾ പരിചയപ്പെടുത്തി. സെമിനാരി പ്രവർത്തനങ്ങളെക്കുറിച്ചും മിഷനെക്കുറിച്ചും പ്രസിഡന്റ് റവ. ഡോ. അലക്‌സി ജോർജ് സംസാരിച്ചു. ഗ്രാഡുവേറ്റ്സിന്‌ വേണ്ടി റവ. ഡോ. ബി വർഗീസ് അനുഗ്രഹ പ്രാർത്ഥന നടത്തി. ഈ വർഷത്തെ അവാർഡ് ജേതാക്കളെ പ്രിൻസിപ്പൽ ഡോ. ആനി ജോർജ് പ്രഖ്യാപിച്ചു. റവ. ഡോ. ടി എം ജോസ് കൃതജ്ഞത അറിയിച്ചു. എഫ് ടി എസ് ബോർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ പി ജി ജേക്കബ് സമാപന പ്രാർത്ഥന നടത്തി. എഫ് റ്റി എസ് ക്വയർ ഗാനങ്ങൾ ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading