സഹായം ആവശ്യപ്പെട്ട് ജയുവും കുടുംബവും

അടൂർ : കരൾ രോഗ ബാധിതനായ തന്റെ ഭർത്താവിനു വേണ്ടി സ്വന്തം കരൾ പകുത്തു നൽകിയ ഫീബ ആശുപത്രിക്കിടക്കയിൽ പ്രാർത്ഥനയ്ക്കും സഹായത്തിനുമായി അപേക്ഷിക്കുകയാണ്. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരമെന്ന വിദഗ്ധ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ഫീബ തന്റെ കരൾ പകുത്തുനൽകാമെന്ന് അറിയിച്ചു. എന്നാൽ മെയ് നാലിന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷവും ഭർത്താവ് ജിയുവിന്റെ ആരോഗ്യ നിലക്ക് മാറ്റം ഉണ്ടാകാത്തതാണ് ആശങ്ക വർധിപ്പിച്ചത്.

ഫീബയിൽ നിന്നും സ്വീകരിച്ച കരൾ ജെയുവിന്റെ ശരീരത്തിൽ തുന്നിച്ചേർത്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.  ശസ്ത്രക്രിയയ്ക്ക് ശേഷം വൃക്കകളുടെ പ്രവർത്തനവും അപകടാവസ്ഥയിലേക്ക് എത്തിയതോടെ ജെയുവിന്റെ നില വഷളായി. ആദ്യ രണ്ടു ദിവസങ്ങൾക്കു ശേഷം നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതാണ് ഇപ്പോഴുള്ള ആശ്വാസം. ഘട്ടംഘട്ടമായി ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നും, കൃത്യമായ പരിചരണവും ചികിത്സയും ജെയുവിന് ആവശ്യമുണ്ടെന്നും  ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

ഭർത്താവിന്റെ ഓപ്പറേഷൻ സമയത്ത് കൂടെ ഉണ്ടാകണമെന്ന ആഗ്രഹമുണ്ടെങ്കിലും തന്റെ കരൾ ജെയുവിനായി നൽകിയതിനാൽ ഫീബ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതീക്ഷിച്ചതിനേക്കാളേറെ പണവും രക്തവും ആവശ്യമായി വരുന്നു എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ബി പോസിറ്റീവ് രക്തവും പ്ലേറ്റ്ലെറ്റും വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ചികിത്സാ തുടരുന്നതിനാൽ തികയാതെ വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

ഇരുവരുടെയും ചികിത്സാ ആവശ്യങ്ങൾക്കായി 40 ലക്ഷത്തിലധികം രൂപ ചെലവായതായും, ഇനി തുടർചികിത്സ എങ്ങനെയെന്ന ആശങ്കയുമാണ് ഇപ്പോൾ ഇവർക്കുള്ളത്. ജെയുവിന്റെ തുടർ ചികിത്സയ്ക്ക് കരുണയുള്ളവരുടെ സഹായം അത്യാവശ്യമാണ്. കൂടെ പ്രാർത്ഥനയും….

എറണാകുളം അമൃത ആശുപത്രിയിലാണ് ഇരുവരും. എട്ടും പത്തും വയസ്സുള്ള സൂസന്നയും ഗായസും ഇവരുടെ മക്കളാണ്.

Jayu Varghese
SB Account Number: 55141155092
Bank: Sate Bank of India
Branch: VAPI
IFS Code: SBIN0030371

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply