കൊറോണ ബാധിച്ച കുടുംബങ്ങൾക്ക് കൈത്താങ്ങലായി പി. സി. ഐ. ഗാന്ധി നഗർ യൂണിറ്റ്

കോട്ടയം: പി. സി. ഐ ഗാന്ധി നഗർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊറോണ ബാധിച്ചു കൊറന്റീനിൽ ഇരിക്കുന്ന അയ്മനം, തിരുവാർപ്, കുമരകം പഞ്ചായത്തലെ 25 കുടുംബങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാടിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. പി. സി. ഐ സംസ്ഥാന പ്രസിഡന്റ്‌ പാസ്റ്റർ. പി. എ. ജയിംസ് ഉത്ഘാടനം ചെയ്തു. ജിനുമോൻ, ജൈമോൻ, ബ്ലെസ്സൻ എന്നിവർ വിതരണ സഹായികളായി പ്രവർത്തിച്ചു. ഈ പ്രൊജക്റ്റ്‌ തുടരുന്നതാണ് എന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി. ജി വർഗീസ് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply