യു.പി.എഫ് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യു. പി. എഫിന്‍റെ പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു. പാസ്റ്റർ കെ. പി ബേബി (ചീഫ് എക്സാമിനർ), പാസ്റ്റർ. പ്രതീഷ് ജോസഫ് (അസിസ്റ്റന്റ് എക്സാമിനർ), ബ്രദർ.പി. ആർ. ഡെന്നി (രജിസ്ട്രാർ), ബ്രദർ പി. സി. ഡെന്നി (ചീഫ് കോർഡിനേറ്റർ), പാസ്റ്റർ ലാസർ മുട്ടത്ത് (നോർത്ത് സോൺ കോഡിനേറ്റർ), പാസ്റ്റർ സി.യു.ജെയിംസ് (വെസ്റ്റ് സോൺ കോഡിനേറ്റർ), ബ്രദർ.ഷിജു പനക്കൽ (സെൻട്രൽ സോൺ കോഡിനേറ്റർ), യു. പി. എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ അനീഷ് ഉലഹന്നാൻ, ജനറൽ സെക്രട്ടറി പാസ്റ്റർ സന്തോഷ് മാത്യു എന്നിവർ അടങ്ങിയ സമിതി ആണ് നിലവിൽ വന്നത്. നവംബർ ആദ്യവാരം പ്രാഥമിക റൗണ്ട് പരീക്ഷയും 2022 ജനുവരി 26 ന് ഫൈനൽ റൗണ്ട് പരീക്ഷയും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറ്റൻമ്പതോളം പ്രാഥമിക പരീക്ഷസെന്ററുകളിലായി ഇത്തവണ പരീക്ഷ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. വിവിധ ജില്ലകളിൽ സെന്ററുകൾ രൂപീകരിക്കുന്നതായിരിക്കും.