ശാരോൻ ഫെല്ലോഷിപ്പ് യൂ.കെ നാഷണൽ കോൺഫറൻസ് ഇന്ന്
ബ്രിട്ടൻ: ശാരോൻ ഫെല്ലോഷിപ്പ് യു.കെ. റീജിയന്റെ ഈ വർഷത്തെ കോൺഫറൻസ് ഇന്ന് മാർച്ച് 6 ശനിയാഴ്ച നടക്കും.
പ്രസ്തുത യോഗത്തിൽ പാസ്റ്റർ അജി ആന്റണി ദൈവവചനം ശുശ്രുഷിക്കും. ശാരോൻ യു.കെ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉൽഘാടനം നിർവഹിക്കും. സ്പിരിച്വൽ വേവ്സ് അടൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ‘നല്ലത് മുറുകെ പിടിക്കുക’ എന്നതാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബ്രിട്ടീഷ് സമയം വൈകിട്ട് 5:30 മുതൽ രാത്രി 8:30 വരെ സൂം പ്ലാറ്റ്‌ഫോമിലാണ് യോഗം നടത്തപ്പെടുക.
ക്രൈസ്തവ എഴുത്തുപുരയിലും മറ്റ് ഓൺലൈൻ ചാനലുകളിലും യോഗത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.






- Advertisement -