മിഷൻ ചലഞ്ച് 2021
തിരുവല്ല: എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകുന്ന മിഷൻ ചലഞ്ചു മീറ്റിങ്ങ് സൂമിൽ കൂടി നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. ക്രൈസ്‌തവ സംഗീത ശുശ്രുഷയിൽ 50 വർഷം പിന്നിടുന്ന പാസ്റ്റർ ഭക്തവത്സനെ മീറ്റിംഗിൽ വെച്ചു അനുമോദിക്കും. റവ. തമ്പി മാത്യു അനുഗ്രഹ പ്രാർത്ഥന നടത്തും. എക്സൽ മിഷൻ ബോർഡ് ചെയർമാൻ പാസ്‌റ്റർ ഷിനു തോമസ് , സെക്രെട്ടറി ജോർജ് വര്ഗീസ് കാനഡ തുടങ്ങിയവർ നേതൃത്വം നൽകും.