കോവിഡിനെതിരെ പോരാട്ടത്തിൽ എക്സൽ മിനിസ്ട്രിസ്സ്
തിരുവല്ല: കോവിഡ് അവബോധ പരിപാടികളുമായി എക്സൽ സോഷ്യൽ അവെനെസ്സ് മീഡിയ ടീം പാലക്കാട് എത്തി. വർദ്ധിച്ചു വരുന്ന കൊറോണ മഹാമാരിക്ക് എതിരെ ബോധവല്കരണം ലക്ഷ്യമാക്കിയാണ് വിവിധ ജില്ലകളിൽ തെരുവ് നാടകം, പാട്ടുകൾ, സന്ദേശം തുടങ്ങിയവ നൽകുന്നത്. 10 പേർ അടങ്ങിയ ടീമിന് അനിൽ ഇലന്തൂർ, ജോബി കെസി, സാംസൻ ആർ എം, കിരൺ കുമാർ, ഡെന്നി ജോൺ, സത്യൻ.എസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു. ആശുപത്രികൾ, സ്കൂൾ – കോളേജുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പാലക്കാടു ജില്ലയിലെ പരിപാടികൾക്കു എക്സൽ പാലക്കാട് ചാപ്റ്ററിനു ഒപ്പം ഗാർഡിയൻ ഇന്റർനാഷണൽ സ്കൂളും സംഘടകരാണ്.




- Advertisement -