ചെറു ചിന്ത: ആണിപ്പാടുള്ള അധികാരത്തിന്റെ കരം ..! | സജോ കൊച്ചുപറമ്പിൽ

പടികള്‍ അനവധി ചവിട്ടി കയറിയാണ് ഈ നിലയില്‍ എത്തിയത് ഓരോ പടി ചവിട്ടിക്കയറുമ്പോഴും കൈയ്യടിക്കാനും സ്നേഹിക്കാനും ഒരു കൂട്ടം എനിക്കു ചുറ്റും ഉണ്ടായിരുന്നു .
ഇന്ന് അവര്‍ തമ്മില്‍ കലഹിച്ചുകൊണ്ടേയിരിക്കുന്നു…
ഞാനാണവനെ ഈ നിലയില്‍ എത്തിച്ചത്..
ഞാനില്ലെങ്കില്‍ അവനില്ല..!
എന്റെ കരത്തിന്റെ കരുത്താണ്
അവന്റെ കാലുകളുടെ കരുത്ത് ….
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കാര്യങ്ങള്‍ നിരത്തി അവര്‍ പരസ്പരം കലഹിച്ചുകോണ്ടിരുന്നു ,
പടികള്‍ ചവിട്ടി കീഴടക്കുന്നതിനിടയില്‍ ഇന്നെന്റെ കാലുകള്‍ ഒന്നിടറി ഏതാനും പടിക്കെട്ടുകള്‍ താഴേക്കു ഞാന്‍ പതിച്ചു. കലഹിച്ച നാവുകളേയും വമ്പുപറഞ്ഞ വ്യക്തികളേയും ഞാന്‍ കണ്ടില്ല.
പക്ഷേ ആ കരം എന്നത്തെയും പോലെ ഇന്നും എന്നെ തേടിയെത്തി.
മുങ്ങാന്‍ തുടങ്ങിയ പത്രോസ്സിനെ
താങ്ങിയ കരം ..!
ശവമഞ്ചത്തെ തൊട്ട് ജീവന്‍ പകര്‍ന്ന
കരം..!
അഞ്ചപ്പത്തെ വാഴ്ത്തി അയ്യായിരത്തെ പോഷിപ്പിച്ച കരം …!
ആണിപ്പാടുള്ള അധികാരത്തിന്റെ കരം ..!

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply