ക്രൈസ്തവ എഴുത്തുപുര എറണാകുളം യൂണിറ്റ് പ്രവർത്തനോദ്ഘാടനവും സംഗീത സായാഹ്നവും നാളെ
എറണാകുളം : ക്രൈസ്തവ എഴുത്തുപുര എറണാകുളം യൂണിറ്റ് പ്രവർത്തനോദ്ഘാടനവും സംഗീത സായാഹ്നവും നാളെ (നവംബർ 6) രാത്രി 7 മണിമുതൽ സൂമിലൂടെ നടത്തപ്പെടുന്നു.
ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ ജോയിൻ സെക്രട്ടറിയും അപ്പർ റൂം ഡയറക്ടറുമായ ഷോളി വർഗീസിന്റെ അധ്യക്ഷതയിൽ ഫിന്നി കാഞ്ഞങ്ങാട് (ക്രൈസ്തവ എഴുത്തുപുര പ്രോജക്ട് ഡയറക്ടർ )ഉദ്ഘാടനം ചെയ്യും. സുവിശേഷകൻ ഇമ്മാനുവേൽ കെ. ബി സംഗീത സായാഹ്നത്തിന് നേതൃത്വം നൽകും.
ക്രൈസ്തവ എഴുത്തുപുര മാനേജ്‌മെന്റ് അംഗങ്ങളും, കേരളാ ചാപ്റ്റർ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനത്തിന് നേതൃത്വം വഹിക്കും.
ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.




- Advertisement -