“രക്തം നൽകൂ ജീവൻ പങ്കുവെയ്‌ക്കൂ” – ചർച്ച് ഓഫ് ഗോഡ് യു.എ.ഇ വൈ.പി.ഇ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്
ഷാർജ: ചർച്ച് ഓഫ് ഗോഡ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തപ്പെടുന്നു.
യു.എ.ഇ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ വൈ.പി.ഇ വിഭാഗം ക്യാമ്പിന് നേതൃത്വം നൽകുന്നത്. 26-11-2020 വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഷാർജ മുവെയ്‌ല നെസ്‌റ്റോ ഹൈപ്പെർമാർക്കെറ്റിനു സമീപമാണ് രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.
പ്രസ്തുത ക്യാമ്പിൻെറ ഉദ്ഘാടന കർമ്മം ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസിയർ റവ.ഡോ.കെ.ഓ.മാത്യു നിർവഹിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ വിശിഷ്ഷ്ടാതിഥി ആയിരിക്കും.
ഏവരെയും ഈ ക്യാമ്പിലേക്ക് സഹർഷം സ്വാഗതം ചെയ്‌തു കൊള്ളുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.


- Advertisement -