അഭിമുഖം : എന്റെ കാലഗതികൾ ദൈവത്തിന്റെ കൈകളിൽ
തയ്യാറാക്കിയത്: എബി മേമന, പാസ്റ്റർ ഷിബിൻ മാത്യു, ജോബി തോമസ്(ക്രൈസ്തവ എഴുത്തുപുര U.A.E ചാപ്റ്റർ)
കോഴഞ്ചേരി പുന്നക്കാട് എന്ന ഗ്രാമത്തിൽ എ പി ഫിലിപ്പിന്റെയും ഏലിയാമ്മ ഫിലിപ്പിന്റെയും മകനായി ചാമക്കാല എന്ന വീട്ടിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ജേഷ്ടസഹോദരൻ താമസിക്കുന്ന നോർത്ത് ഇന്ത്യയിലെ റാഞ്ചി എന്ന സ്ഥലത്തു 1966 ഇൽ തുടര്പഠനത്തിനും ജോലിക്കുമായി പോയി അപ്പോൾ വിദേശമിഷനറിമാരുമായി പ്രവർത്തിക്കാൻ നല്ലൊരു അവസരം ലഭിച്ചു. 1971 ഇൽ റൂർക്കേലയിൽ ജോലി ലഭിച്ചു. അവിടെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം അതെ കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ബോമ്ബയിലേക്കു ജോലി നിമിത്തം ട്രാൻസ്ഫർ ആയി. ബോംബയിൽ ജോലി തുടരവേ, 1976 ഇൽ ദുബായിൽ ഉള്ള DUTCO ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ഓഫീസ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്മെന്റിലേക്കു ജോലി ലഭിപ്പാൻ സാഹചര്യം കൈവന്നു. 1976 ജൂലൈ 26 മുതൽ 2020 സെപ്റ്റംബർ വരെ ഏകദേശം നാല്പത്തിനാലിൽപരം വർഷങ്ങൾ ഒരേ കമ്പനിയിൽ സ്തുത്യർഹമായി ജോലിചെയുവാൻ സർവ്വകൃപാലുആയ ദൈവം എന്നെ സഹായിച്ചു. യൂ എ ഇ യിൽ ഉള്ള പ്രവാസികളുടെ ഇടയിൽ അപൂർവം ചിലർക്കുള്ള ഒരു നേട്ടം ആണ് ഇത്രയും നാൾ ഒരേ കമ്പനിയിൽ ജോലി ചെയുക എന്നുള്ളത്.
എന്താണ് അതിനുള്ള കാരണം എന്ന് ചോദിച്ചാൽ വിശ്വസ്തത, സത്യസന്ധത, സമർപ്പണം എന്നികാര്യങ്ങൾ നമ്മൾ പാലിച്ചാൽ മതി എന്നാണ് എൻ്റെ പക്ഷം.
കർത്താവിനെ കണ്ടുമുട്ടുവാൻ ഉണ്ടായ കാരണങ്ങൾ എന്തായിരുന്നു?
ഞാൻ ഒരു സി സ് ഐ പശ്ചാത്തലത്തിൽ നിന്നുള്ള കുടുംബത്തിൽ ആണ് ജനിച്ചു വളർന്നത്. ചെറുപ്പത്തിലേ പെന്തെകോസ്തു കൂട്ടായ്മകളോടും അവരുടെ പ്രാർത്ഥനകളോടും താല്പര്യം ഉണ്ടായിരുന്നു, എന്നിരുന്നാലും സി സ് ഐ സമുദായ സഭ വിട്ടുവരുന്നതിനോട് പൂർണമായും താല്പര്യം ഇല്ലായിരുന്നു. ഞാൻ റൂർക്കേലയിൽ ആയിരുന്നപ്പോൾ അവിടെ ചർച്ച ഓഫ് ഗോഡിന്റെ കൂടിവരവ് സെക്ടർ പതിനേഴിൽ ഉണ്ടായിരുന്നു. അവിടെ ആഴ്ചതോറും ഉള്ള സഭായോഗങ്ങളിൽ ഞാൻ പതിവായി സംബന്ധിക്കുമായിരുന്നു. പാസ്റ്റർ വി സി ഇട്ടിയാണ് അവിടെ ഉള്ള ശുശ്രുഷകൾ ആ കാലയളവിൽ അവിടെ ചെയ്‌തുവന്നത്. അദ്ദേഹത്തിന്റെ വചനശുശ്രുഷയിലാണ് ഞാൻ തിരുവചന സത്യങ്ങൾ മനസിലാക്കി യേശുക്രിസ്തുവിനെ എൻ്റെ സ്വന്തരക്ഷിതാവും കർത്താവും ആയി സ്വീകരിക്കുവാൻ ഇടയായത്.
അങ്ങനെ മുൻപോട്ടു പോകുമ്പോഴാണ് ഞാൻ ദുബായിൽ ജോലിയോടുള്ള ബന്ധത്തിൽ വരുവാൻ സാധിച്ചത്. അന്നത്തെ സാഹചര്യത്തിൽ ഒരു വേർപെട്ടകൂട്ടായ്മ കിട്ടിയെങ്കിൽ നല്ലതായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. അതിനായി ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്തു. അങ്ങനെ ഇരിക്കുമ്പോൾ യൂ എ ഇ യിൽ ഉള്ള പെന്തെകോസ്തു സഭകളുടെ ശില്പികളിൽ പ്രമുഖനായ പാസ്റ്റർ ജി ഗീവര്ഗീസിനെ കണ്ടുമുട്ടുവാനുള്ള
സാഹചര്യം എനിക്ക് ഉണ്ടായി. അദ്ദേഹത്തിൻന്റെ നേതൃത്വത്തിൽ പാസ്റ്റർ പി ഡി ജോൺസൻ സന്ദര്ശനാര്ഥം ദുബായിൽ നല്ല കൂടിവരവുകൾ നടത്തി കൊണ്ടിരിക്കുകയായിരുന്നു. വിശ്വാസസ്നാനത്തിന്റെ പ്രാധാന്യതയെപ്പറ്റി അദ്ദേഹം ക്ലാസുകൾ എടുത്തപ്പോൾ, ഞാനും എന്റെ സഹധർമ്മിണിയും കർത്താവിന്റെ മരണത്തോട് പങ്കാളി ആകണം എന്ന ആഗ്രഹം ഞങ്ങൾക്ക് വരികയും ഞങ്ങൾ പാസ്റ്റർ ജി ഗീവര്ഗീസിന്റെ നേതൃത്വത്തിൽ പാസ്റ്റർ പി ഡി ജോൺസന്റെ കൈകളാൽ ദുബായ് കടലിൽ സ്നാനപെടുവാൻ ഇടയായി. അത് ഒക്ടോബർ മാസം പത്താം തീയതി 1978 ഇൽ ആയിരുന്നു.
ഒരു സുവിശേഷകൻ, പാസ്റ്റർ, എന്നീനിലകളിൽ ആകുവാനുള്ള കാരണം? ഒപ്പം പ്രിയ റോസമ്മ സിസ്റ്റർ അതിലേക്കു കടന്നു വരുവാൻ ഉണ്ടായ കാരണം എന്തായിരുന്നു?
ആത്മാക്കളെ നേടണം നിത്യതയിലേക്കു അടുപ്പിക്കേണം എന്നുള്ള ആഗ്രഹവും താല്പര്യവും എന്നിൽ വർദ്ധിക്കുവാൻ ഇടയായി. തൽഫലമായി പാസ്റ്റർ ജി ഗീവര്ഗീസ് എന്നിക്കു വേണ്ട പ്രോത്സാഹനം തരികയും എന്നിക്കു വേണ്ടുന്ന കൈത്താങ്ങലുകൾ നൽകി എന്നെ സഹായിക്കുകയും ചെയ്തിരുന്നു. ചിലവര്ഷങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ സുവിശേഷകൻ ആയി പ്രാർത്ഥിച്ചു വേർതിരിപ്പാൻ ഇടയായി. എൻ്റെ ഭാര്യ റോസമ്മയും സുവിശേഷവേലക്ക് സഹായിയും ദൈവമക്കളെ ശുശ്രുഷിക്കുന്നതിൽ ഉത്സാഹിയുമായിരുന്നു. അനേക ദൈവമക്കൾ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാൻ അവൾ ഒരു സഹായമായിരുന്നു. ഇപ്പോഴും തന്നാൽ ആവോളം കർത്താവിനു വേണ്ടി അങ്ങനെ ഉള്ള ശുശ്രുഷകൾ ചെയ്തു വരുന്നു.
ഏകദേശം എഴിൽപരം വർഷങ്ങൾ ഐ പി സി ഫിലാഡൽഫിയ ദുബായ് സഭയുടെ ഒരു സുവിശേഷകൻ ആയി പാസ്റ്റർ ജി ഗീവര്ഗീസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തോടൊപ്പം ദൈവസഭയിൽ ശുശ്രുഷ ചെയുവാൻ കർത്താവു എന്നെ സഹായിച്ചു. 2014 എന്നെ പാസ്റ്റർ ആയി ഓഡിനേഷൻ ചെയ്യണം എന്ന് അദ്ദേഹത്തിന് താല്പര്യം ഉണ്ടാകുകയും ഐപിസി നേതൃത്വത്തോട് അത് ആവിശ്യപെടുകയും അതിന്റെ ഭലമായി, ഐ പി സി ജനറൽ പ്രസിഡന്റ് യൂ എ ഇ യിൽ കടന്നു വരികയും ഐ പി സി യൂ എ ഇ റീജിയന്റെ നേതൃത്വത്തിൽ പാസ്റ്റർ ജേക്കബ് ജോൺ എന്നെ ഓർഡിനേഷൻ നൽകി IPC ഫിലാഡൽഫിയയുടെ പാസ്റ്റർ ആയി തുടരുവാൻ അനുവാദം തന്നു. ദൈവദാസൻ പാസ്റ്റർ ജി ഗീവര്ഗീസിന്റെ കാലശേഷം ദൈവസഭ എന്നെ ഐപിസി ഫിലാഡെൽഫിയയുടെ സീനിയർ ശുശ്രുഷകൻ ആയും പ്രെസിഡന്ററിന്റെ ചുമതല നൽകുവാനും ഇടയായി. ഇന്ന് വരെ അത് തുടരുവാൻ വിശ്വസ്തതയോടും പരമാര്ഥതയോടും കൂടെ എന്നാൽ ആവോളം ശുശ്രുഷ ചെയുവാൻ കർത്താവു എന്നെ സഹായിച്ചു എന്നെ ബലപ്പെടുത്തി എന്ന് വേണം പറയാൻ.
കുടുംബത്തെ കുറിച്ച്?
ഭാര്യ റോസമ്മ പത്തനംതിട്ട മല്ലശേരി സ്വദേശിനി ആണ്. എനിക്ക് കർത്താവു ദാനമായി തന്ന മൂന്ന് മക്കൾ, മൂത്തമകൾ ബ്ലെസി, ഭർത്താവു വിൻസൺ ജേക്കബ് ഉദ്യോഗാർത്ഥം അവർ ന്യൂസിലാൻഡിൽ ആയിരിക്കുന്നു ഒപ്പം കർത്താവിന്റെ വേലയിൽ വ്യാപ്രിതർ ആയിരിക്കുന്നു. രണ്ടാമത്തെ മകൻ ജോസഫ് ഫിലിപ്പ് കുടുംബം (അബുദാബി), മൂന്നാമത്തെ മകൻ ജോയ്‌സൺ ഫിലിപ്പ് കുടുംബം (ഖത്തർ). എനിക്ക് ആറ് കൊച്ചുമക്കളെ ദൈവം ദാനമായി തന്നിട്ടുണ്ട്.
എന്താണ് ഗൾഫിൽ ഉള്ള വിശ്വാസികളായ പുതിയ തലമുറയോട് പറയുവാനുള്ളത്?
എനിക്ക് പറയുവാനുള്ളത് ഞങ്ങളുടെ കാലഘട്ടത്തിലെ പോലെ ദൈവസന്നിധിയിൽ സമയം കണ്ടെത്താൻ പുതിയ തലമുറ വിമുഖത കാണിക്കുന്നു എന്നുള്ളതിൽ ദുഃഖം ഉണ്ട്. ടെക്നോളജി വളർന്നു ജീവിത സാഹചര്യങ്ങൾ മാറി പഴയകാല ജീവിത സാഹചര്യങ്ങൾ അവർക്കു അറിയില്ല, എന്നാൽ പ്രതിസന്ധികൾ വരുമ്പോൾ പുതിയ തലമുറ പലപ്പോഴും പതറിപോകുന്നത് കാണുവാൻ എനിക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്.
എന്നാൽ യുവതലമുറ ദൈവവചനധ്യാനത്തിനും കൂട്ടായ്മകൾക്കും പ്രാർഥനക്കും പ്രാധാന്യം കൊടുക്കണം. ലോകത്തിലെ മായകളിൽ കുടുങ്ങി പോകരുത്. നമ്മളെ ആക്കിയിരിക്കുന്നു സാഹചര്യങ്ങളിൽ വിശ്വസ്തത, സത്യസന്ധത എന്നിവ കാത്തുകൊള്ളേണം. സുവിശേഷികരണത്തിൽ ആവോളം പങ്കാളികൾ ആകേണം. കർത്താവിന്റെ വരവിനായി ഒരുങ്ങണം, അനേകരെ അതിനായി ഒരുക്കണം. ഇതാണ് എനിക്ക് ഈ ഗൾഫിൽ ഉള്ള ദൈവമക്കളോടും പുതിയ തലമുറയോടും പറയുവാനുള്ളത്.
എന്താണ് റിട്ടയേർമെൻറ് പ്ലാൻ?
എൻ്റെ കാലഗതികൾ ദൈവത്തിന്റെ കൈകളിൽ ആണ് എന്നുള്ള അടിയുറച്ച വിശ്വാസം എനിക്കുണ്ട്. ദൈവകരങ്ങളിൽ എന്നെ തന്നെ സമർപ്പിക്കയും എന്നാൽ ആവോളം കർത്താവിനു വേണ്ടി പ്രവൃത്തിക്കുവാനും ഞാൻ ആഗ്രഹിക്കയും കുടുംബമായി എന്നെ അതിനായി സമർപ്പിക്കയും ചെയുന്നു.
എന്താണ് ഗൾഫിൽ ഉള്ള വിശ്വാസികളായ പുതിയ തലമുറയോട് പറയുവാനുള്ളത്?
എനിക്ക് പറയുവാനുള്ളത് ഞങ്ങളുടെ കാലഘട്ടത്തിലെ പോലെ ദൈവസന്നിധിയിൽ സമയം കണ്ടെത്താൻ പുതിയ തലമുറ വിമുഖത കാണിക്കുന്നു എന്നുള്ളതിൽ ദുഃഖം ഉണ്ട്. ടെക്നോളജി വളർന്നു ജീവിത സാഹചര്യങ്ങൾ മാറി പഴയകാല ജീവിത സാഹചര്യങ്ങൾ അവർക്കു അറിയില്ല, എന്നാൽ പ്രതിസന്ധികൾ വരുമ്പോൾ പുതിയ തലമുറ പലപ്പോഴും പതറിപോകുന്നത് കാണുവാൻ എനിക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട്.
എന്നാൽ യുവതലമുറ ദൈവവചനധ്യാനത്തിനും കൂട്ടായ്മകൾക്കും പ്രാർഥനക്കും പ്രാധാന്യം കൊടുക്കണം. ലോകത്തിലെ മായകളിൽ കുടുങ്ങി പോകരുത്. നമ്മളെ ആക്കിയിരിക്കുന്നു സാഹചര്യങ്ങളിൽ വിശ്വസ്തത, സത്യസന്ധത എന്നിവ കാത്തുകൊള്ളേണം. സുവിശേഷികരണത്തിൽ ആവോളം പങ്കാളികൾ ആകേണം. കർത്താവിന്റെ വരവിനായി ഒരുങ്ങണം, അനേകരെ അതിനായി ഒരുക്കണം. ഇതാണ് എനിക്ക് ഈ ഗൾഫിൽ ഉള്ള ദൈവമക്കളോടും പുതിയ തലമുറയോടും പറയുവാനുള്ളത്.
തയ്യാറാക്കിയത്: എബി മേമന, പാസ്റ്റർ ഷിബിൻ മാത്യു, ജോബി തോമസ്(ക്രൈസ്തവ എഴുത്തുപുര U.A.E ചാപ്റ്റർ)