ചർച്ച് ഓഫ് ഗോഡ് സെമിനാരി കുവൈറ്റ് പ്രവർത്തന ഉത്ഘാടനം ഇന്ന്
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് സെമിനാരി കുവൈറ്റിന്റെ പ്രവർത്തനോദ്ഘാടനം നടത്തപ്പെടുന്നു. ഇന്ന് (3-10-20) രാത്രി 7 മണി മുതൽ 7:45 വരെ സൂമിലൂടെയാണ് യോഗം നടക്കുന്നത്. ഡോ. സ്റ്റീഫൻ ഡാർനെൽ (പ്രസിഡന്റ്, യുറോപ്യൻ തിയോളജിക്കൽ സെമിനാരി, ജെർമനി) മുഖ്യ അഥിതി ആയിരിക്കും. ഡോ. സുശീൽ മാത്യു (പ്രസിഡന്റ്), സണ്ണി ആൻഡ്രൂസ് (പ്രിൻസിപ്പാൾ) എന്നിവർ നേതൃത്വം നൽകും.
B.Th, MDiv എന്നീ കോഴ്സുകൾക്കോപ്പം മലയാളത്തിൽ ബാച്ചിലർ ഓഫ് തിയോളജി പഠിയ്ക്കുവാനും അവസരമുണ്ട്. ഇന്ത്യ, കുവൈറ്റ്, യു.എസ്.എ, യു.കെ എന്നിവിടങ്ങളിൽ നിന്ന് പരിചയസമ്പന്നരായ അധ്യാപകർ ക്ലാസ്സുകൾ നയിക്കും.