ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 നവംബർ മാസത്തിൽ
1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക.
ക്രൈസ്തവ എഴുത്തുപുര ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 നവംബർ മാസത്തിൽ. നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും. റെജിസ്ട്രേഷൻ അവസാന തിയതി ഒക്ടോബര്‍ 31. 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക.
തിരുവല്ല : മലയാളത്തിലെ മുന്‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing എന്ന ആഗോള മിഷ്യന്‍ പ്രസ്ഥാനത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) നവംബർ മാസത്തിൽ നടത്തപ്പെടുന്നു. ഇന്ത്യയിലുള്ള മലയാളികളായ ക്രിസ്തീയവിശ്വാസികൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്ന ഈ ബൈബിൾ ക്വിസിനു രജിസ്റ്റര്‍ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും https://www.kraisthavaezhuthupura.com/ABC എന്ന വെബ് പേജ് സന്ദർശിക്കുക.
മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക. 50,000 രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ് പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ ക്വിസ്, കേഫാ ടി.വി യൂട്യൂബ് ചാനൽ, ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് എന്നിവയിൽ ലൈവായി സംപ്രേക്ഷണം ചെയ്യും. ഈ പ്രോഗ്രാം സോഷ്യൽ മീഡിയയിൽ കാണുന്ന പ്രേക്ഷകർക്കായി എല്ലാ റൗണ്ടിലും ചോദ്യങ്ങളും, അവർക്കുള്ള സമ്മാനങ്ങളും ഈ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. Bible.is, HUM എന്നീ ആപ്പുകൾ കണ്ടൻറ് പാർട്ണർ/സ്പോൺസർമാരായി പ്രവർത്തിക്കുന്നു.
റെജിസ്ട്രേഷൻ സെപ്റ്റംബർ 1നു ആരംഭിക്കും. നിബന്ധനകൾക്കനുസൃതമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേർക്കായിരിക്കും പ്രിലിമിനറി റൗണ്ടില്‍ പ്രവേശനം. തുടർന്ന് സെമി-ഫൈനൽ, ഫൈനൽ റൗണ്ടുകളും ഉണ്ടാവും. ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റെജിസ്ട്രേഷൻ അവസാന തിയതി ഒക്ടോബര്‍ 31.
ബൈബിൾ കോണ്ടെസ്റ്റിനെ കുറിച്ചുള്ള അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രോഗ്രാം തീയതികൾ, മറ്റു അറിയിപ്പുകൾ എന്നിവ ലഭിക്കാൻ ഫേസ്ബുക് പേജ് ലൈക് ചെയ്യുക. ബൈബിൾ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍, ഓൺലൈൻ റെജിസ്ട്രേഷൻ ഫോം, പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ, കൂടുതൽ വിവരങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.
മത്തായിയുടെ സുവിശേഷം, റോമർ, എബ്രായർ എന്നീ 3 പുസ്തകങ്ങളിൽ നിന്നുള്ള ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോർമാറ്റിൽ ഉള്ള ചോദ്യങ്ങൾ ആണ് ഈ കോണ്ടെസ്റ്റിൽ ഉണ്ടാവുക. പഠന ഭാഗങ്ങളുടെ ഓഡിയോ/വീഡിയോ/വായനാഭാഗങ്ങൾക്കായി താഴെ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഓഡിയോ/വീഡിയോ/വായനാഭാഗം |
ഓഡിയോ | വീഡിയോ |
Malayalam Bible |
HUM App |
Bible.is App |