മാമൂട് ഐ.പി.സി ഗോസ്പൽ സെന്റർ പി.വൈ.പി.എ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
അടൂർ: കൊറോണ വയറസിന്റ വ്യാപനം മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ചെറിയ ഒരു കൈത്താങ്ങായി അടൂർ മാമൂട് ഐപിസി ഗോസ്പൽ സെന്റർ സഭയുടെ യുവജനവിഭാഗമായ പി വൈ പി എ യുടെ നേതൃത്വത്തിൽ 14 ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. അടൂർ മുൻസിപ്പൽ കൗൺസിലർ ആർ. സനൽകുമാർ വിതരണ ഉദ്ഘാടനം നടത്തി. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, പി വൈ പി എ പ്രസിഡന്റ് സാജൻ കെ ജോർജ്ജ്, സെക്രട്ടറി ജോയൽ ജോൺസൺ എന്നിവർ നേതൃത്വം നൽകി.