ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര കൺവെൻഷൻ സമാപിച്ചു
മുംബൈ :ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേഫാ കൺവെൻഷന് അനുഗ്രഹമായ സമാപ്തി. ആഗസ്റ്റ് 24, 25 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതൽ 09.30 വരെ യോഗങ്ങളിൽ മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ഇവാ.ഷാജി വർഗീസ് ,വൈസ് പ്രസിഡന്റ് പാസ്റ്റർ ജിക്സൻ ജെയിംസ് അത്യക്ഷത വഹിച്ചു.
പാസ്റ്റർ.ബെനിസൺ മത്തായി (മുംബൈ )ഇവാ. സാജു മാത്യു (കേരളം )തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം ഉദ്ഘാടനം നിർവഹിച്ചു. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് ഇവാ. എബിൻ അലക്സ് (കാനഡ ), ഡോ. ബ്ലെസ്സൺ മേമന എന്നിവർ നേതൃത്വo നൽകി.ക്രൈസ്തവ എഴുത്തുപുര ജനറൽ ട്രഷർ പാസ്റ്റർ ബ്ലസൻ ചെറിയനാട് ആശംസയും ജെയിംസ് മലയിൽ നന്ദി അറിയിച്ചു. മഹാരാഷ്ട്ര ചാപ്റ്റർ അംഗങ്ങൾ കൺവെൻഷൻ നേതൃത്വo നൽകി.
സൂ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട കൺവെൻഷനിൽ ഇതര സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരങ്ങൾ പങ്കെടുത്തു.