ഇന്നത്തെ ചിന്ത : ഹൃദയം കുറ്റം വിധിക്കുന്നുണ്ടോ? | ജെ.പി വെണ്ണിക്കുളം
ഓരോരുത്തരും ചെയ്തിട്ടുള്ള പ്രവർത്തികൾ ഹൃദയത്തിനു മുന്നിൽ തെളിഞ്ഞു വരും. പ്രത്യേകാൽ, ചെയ്തിട്ടുള്ള തിന്മ പ്രവർത്തികളും ചെയ്യാതെ വിട്ടു കളഞ്ഞ നന്മയും. അതു ഹൃദയത്തെ കുറ്റം വിധിക്കുന്നുണ്ടെങ്കിൽ ചെയ്തുപോയ തെറ്റുകളെ സകലവും അറിയുന്ന ദൈവമുൻപാകെ തുറന്നു സമ്മതിക്കണം. ദൈവം സകലതും കാണുകയും അറിയുകയും ചെയ്യുന്നു എന്ന ചിന്ത തന്നെ ദോഷത്തിൽ നിന്നും അകന്നിരിക്കാൻ സഹായിക്കും. അങ്ങനെ ദൈവസന്നിധിയിൽ പ്രാഗൽഭ്യം ഏറ്റെടുത്താൽ ഹൃദയം കുറ്റം വിധിക്കില്ല. മനസ്സാക്ഷിയുടെ മുൻപാകെ കുറ്റവിമുക്തരാണെങ്കിൽ പിന്നെ പ്രാഗൽഭ്യമുണ്ട് എന്നു സ്പഷ്ടം.
ധ്യാനം: 1 യോഹന്നാൻ 3
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.