എല്ലാവരും പത്രപ്രവർത്തകർ : ജയന്ത്‌ ജേക്കബ്

എഡിസൺ ബി ഇടയ്ക്കാട്

തിരുവനന്തപുരം: പരിമിതമായ വാർത്താ മാധ്യമങ്ങളുടെ കാലത്തുനിന്നും സാമൂഹിക മാധ്യമങ്ങളുടെ വിശാല ലോകത്തേക്ക് മനുഷ്യൻ എത്തിയതോടെ എല്ലാവർക്കും മാധ്യമപ്രവർത്തകനാകാൻ അവസരം ലഭിച്ചതായി ജയന്ത് ജേക്കബ് അഭിപ്രായപ്പെട്ടു. ഓരോരുത്തർക്കും ലഭിക്കുന്ന കഥ അല്ലെങ്കിൽ റിപ്പോർട്ടിനെ സത്യസന്ധതയിലൂടെ പുറംലോകത്ത് എത്തിക്കാൻ ശ്രമിക്കുമ്പോഴാണ് വാർത്തകൾക്ക് സ്വീകാര്യത ലഭിക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്രൈസ്തവ ബോധി സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്മയും മാധ്യമ ചർച്ചയും എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ രചനാ രംഗത്തെ പരിചിതരും, നവ എഴുത്തുകാരും പങ്കെടുത്ത സാഹിത്യ കൂട്ടായ്മയിൽ അന്തർദേശീയ മാധ്യമപ്രവർത്തകനും, നിരീക്ഷകനുമായ ജയന്ത് ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഓഗസ്റ്റ് 18ന് നടന്ന മാധ്യമ ചർച്ചയുടെ സംഘാടകർ ക്രൈസ്തവ ബോധി എന്ന സാഹിത്യ കൂട്ടായ്മയാണ്. സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ഈ ചർച്ചയിൽ തിരഞ്ഞെടുക്കപ്പെട്ട 55 നവ എഴുത്തുകാരും, ക്രൈസ്തവ എഴുത്ത് രംഗത്തെ പരിചിതരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഓഗസ്റ്റ് 4, 5, 6 തീയതികളിൽ നടന്ന മീഡിയ സെമിനാറിൽ പങ്കെടുത്ത 55 പേർക്ക് ഇന്നലെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുകാരൻ ഷിബു മുള്ളംകാട്ടിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർ വി പി ഫിലിപ്പ്, പാസ്റ്റർ ജെയിംസ് ജോർജ്ജ് വെണ്മണി, ബ്രദർ ഷാജൻ ജോൺ ഇടയ്ക്കാട്, ഡോക്ടർ എം സ്റ്റീഫൻ, ബ്രദർ ടി എം മാത്യു, പാസ്റ്റർ. ടൈറ്റസ് ജോൺസൺ എന്നിവർ സംസാരിച്ചു. സിബി റ്റി മാത്യു മണ്ണാറക്കുളഞ്ഞി, Dr.സാബു പോൾ, റോജിൻ പൈനുംമൂട് എന്നിവർ ആശംസ സന്ദേശം നൽകി. ഷാജൻ പാറക്കടവിൽ, സോണിയ ഷാജൻ എന്നിവർ ആരാധന നയിച്ചു. പാസ്റ്റർ ജോൺസൺ മേമന, പാസ്റ്റർ ബിനു ജോൺ തോന്നിയാമല എന്നിവർ പ്രാർത്ഥനയിൽ സഹകരിച്ചു. ബ്ലസിൻ ജോൺ മലയിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.
രചനാ രംഗത്തെ നവ എഴുത്തുകാർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബോധിയുടെ രണ്ടാം വരവ്. നവ മാധ്യമ പ്രവർത്തകർക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായും, ആദ്യ സെമിനാറിൽ പങ്കെടുത്തവരുടെ രചനകൾ ഉൾപ്പെടുത്തി സെമിനാർ സ്പെഷ്യൽ പതിപ്പ് ഉടൻ പുറത്തിറക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply