യു.പി.വൈ.എമ്മിന് പുതിയ നേതൃത്വം
എടത്വാ: അപ്പർ കുട്ടനാട്ടിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ 2020-21 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ ജൂലൈ 19 ഞായറാഴ്ച നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. ഡയറക്ടറായി ജോബിൻ ജോർജ്, അസ്സോസിയേറ്റീവ് ഡയറക്ടർമാരായി ഡൈയിസൺ എസ് ഡെന്നി, റ്റോബിൻ വര്‍ഗീസ്, സാം ഏബ്രഹാം എന്നിവരും സെക്രട്ടറിയായി ജോയൽ ബാബുവും ജോയിന്റ് സെക്രട്ടറിയായി ജെസ്റ്റിൻ ജോസും ട്രഷററായി ജെയ്‌മോൻ തോമസും പബ്ലിസിറ്റി കൺവീനറായി ലിജോ ജോണും ഡേവിഡും കമ്മിറ്റി അംഗങ്ങളായി സഭാ പ്രതിനിധികളെയും തിരഞ്ഞെടുത്തു.
പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായും പുതിയ ആശയങ്ങൾ ക്രോഡീകരിച്ചു നടപ്പാക്കുന്നതിനായും അഡ്വൈസറി ബോർഡ് രൂപീകരിച്ചു. ചെയർമാനായി പാസ്റ്റർ സാലു വര്‍ഗീസിനെയും വൈസ് ചെയർമാനായി പാസ്റ്റർ ബിബു ജേക്കബിനെയും പാസ്റ്റർ ഡെന്നി സാമുവേലിനെയും തിരഞ്ഞെടുത്തു.