Exposed : പ്രീമാരിറ്റൽ വെബ്ബിനാർ
എക്സൽ യൂത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം 25,26 ഓഗസ്റ്റ് മാസം 1,2,8 & 9 തീയതികളിൽ ഓൺലൈൻ വെബ്ബിനാർ നടത്തപ്പെടുന്നു കുടുംബ ജീവിതത്തിൽ മൂല്യച്യുതികൾ ഏറി വരുന്ന ഈ കാലയളവിൽ, വിവാഹത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സുപ്രധാന വസ്തുതകളെക്കുറിച്ചു കൗൺസിലിംഗ് മേഖലയിലെ പ്രമുഖരായ ഡോ. സജി കെ.പി, ഡോ. മെറിൻ, ബെൻസിക് മിറാൻഡ, ബിനു വടശേരിക്കര, ഷിബു കെ. ജോൺ കല്ലട, അനിൽ ഇലന്തൂർ, ജോബി കെ.സി. തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നു . അവിവാഹിതരായ 16 വയസിനു മുകളിലുള്ള ആർക്കും ഈ വെബ്ബിനാറിൽ പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ക്ലാസുകൾ. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 23 ആണ്. ഗ്ലാഡ്സൺ ജെയിംസ്, ബെൻസെൻ വർഗീസ്, ബ്ലെസ്സൺ ജോൺ, സുമേഷ് സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.