മലാവിയുടെ പുതിയ പ്രസിഡന്റ് പെന്തക്കോസ്ത് സമൂഹത്തിൽ നിന്നും

മലാവി : ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ മലാവി എന്ന രാജ്യത്തിൻറെ പ്രസിഡന്റ് പദവിയിലേക്ക് റെവ: ലാസറസ് ചകവാര എന്ന പെന്തക്കോസ്റ്റൽ പാസ്‌റ്റർ ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു. ഡോ: ലാസറസ് ചകവാര, മലാവിയുടെ മുൻ അസംബ്ലി ഓഫ് ഗോഡ് ജനറൽ സുപ്പീരിന്റെണ്ടെന്റ് (1989 – 2013 ) കൂടിയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് പീറ്റർ മുത്താരികയെ 59 % വോട്ടുകൾക്ക് പരാജപ്പെടുത്തിയാണ് ഈ സ്ഥാനം നേടുന്നത്. ലോകത്തിലെ ക്രിസ്ത്യാനിത്വത്തിൽ 12 .8 % മാത്രം വരുന്ന പെന്തോകൊസ്ത് പ്രസ്ഥാനത്തിൽ നിന്നും ലോക നേതൃ പദവിയിലേക്ക് ഒരു പെന്തക്കോസ്താകാരൻ വരുന്നത് പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ നിലനില്പിനെ ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്.കഴിഞ്ഞ വർഷം(2019) സമാധാനത്തിനുള്ള നോബൽ പ്രൈസ് ജേതാവും ആഫ്രിക്കൻ രാജ്യമായ എത്യോപ്യൻ പ്രധാനമന്ത്രിയുമായ ആബി അഹമ്മദ് എത്യോപ്യൻ ഫുൾ ഗോസ്പൽ പെന്തക്കോസ്റ്റൽ ചർച്ചന്റെ അംഗമാണ്.അതേസമയം 2018 ലും സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഡോക്ടർ; ഡെനിസ് മക്വേജ്, ആഫ്രിക്കൻ രാജ്യമായ കോംഗോ എന്ന രാജ്യത്തും നിന്നുള്ള പെന്തോകൊസ്ത് നേതാവും സുവിശേഷകനും ആണ് എന്നുള്ളത് പെന്തോകൊസ്റ്റ്കാർക്ക് അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്.

അതുപോലെ അമേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വീണ്ടും ജനിച്ച യാഥാസ്ഥിക ക്രൈസ്‌തവനായി അറിയപ്പെടുന്നവനാണ്.കൂടാതെ ചർച് ഓഫ് ഗോഡ് പ്രസ്ഥാനങ്ങളുടെ ജനറൽ ഓവർസീർ ഡോക്ടർ തിമോത്തി ഹില്ലിനെ കഴിഞ്ഞ വർഷം  അമേരിക്കൻ പ്രസിഡന്റിന്റെ അഡ്വൈസറി കൗൺസിലിലേക്ക് നിയമിച്ചതും അമേരിക്കയിലെ പെന്തക്കോസ്തൽ പ്രസ്‌ഥാനങ്ങളുടെ പ്രസക്തിയെ സൂചിപ്പിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply