വര്‍ഷിപ്പ് സെന്‍റര്‍ കോളേജ് ഓഫ് തിയോളജിയിൽ പുതിയ ക്ലാസ്സുകള്‍ ജൂലൈയ് 1ന് ആരഭിക്കുന്നു

ഷാര്‍ജ: വര്‍ഷിപ്പ് സെന്‍റര്‍ കോളേജ് ഓഫ് തിയോളജിയുടെ പുതിയ ബാച്ചിന്‍റെ ക്ലാസ്സുകള്‍ ജൂലൈയ് 1 നു ആരംഭിക്കുമെന്ന് റെജിസ്ട്രാര്‍ പാസ്റ്റര്‍ റോയി ജോര്‍ജ്ജ് അറിയിച്ചു. അസാധാരണമായ ഈ പ്രതിസന്ധിഘട്ടത്തില്‍ വര്‍ഷിപ്പ് സെന്‍റര്‍ കോളേജ് ഓഫ് തിയോളജിയുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനായി നടത്തപ്പെടുന്നു. ഇന്‍റര്‍നാഷ്ണല്‍ അസ്സോസിയേഷന്‍ ഫോര്‍ തിയോളജിക്കല്‍ അക്രഡിറ്റേഷന്‍ അംഗീകാരമുള്ള വര്‍ഷിപ്പ് സെന്‍റര്‍ കോളേജ് ഓഫ് തിയോളജി, ഇന്‍ഡ്യന്‍ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് തിയോളജിക്കല്‍ ബോര്‍ഡിന്‍റെ അംഗീകാരമുള്ള മിഡില്‍ ഈസ്റ്റിലെ ഏക സ്ഥാപനമാണ്. ഐ.പി.സി വര്‍ഷിപ്പ്സെന്‍റര്‍ ഷാര്‍ജയുടെ നേതൃത്വത്തിലുള്ളതാണിവേദപഠനശാല പ്രവര്‍ത്തിക്കുന്നത്. റവ. ഡോ. വിത്സണ്‍ ജോസഫ് ഡയറക്ടറായും, റവ. റോയി ജോര്‍ജ് റെജിസ്ട്രാറായും, വിത്സണ്‍ ജോര്‍ജ്ജ് അഡ്മിനിസ്ട്രേറ്ററായും, ആന്‍റോ അലക്സ് ഫിനാന്‍സ് കണ്‍ട്രോളറായും റവ. സൈമണ്‍ ചാക്കോ ഡീനായും പ്രവര്‍ത്തിക്കുന്നു.
സണ്ടേസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍വേദപഠനത്തിനായി ജൂനിയര്‍ കോളേജും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. അല്‍-എയ്നില്‍, പാസ്റ്റര്‍ കെ.എസ്സ് ജേക്കബിന്‍റെ നേതൃത്വത്തില്‍ വര്‍ഷിപ്പ് സെന്‍റര്‍ കോളേജിന്‍റെ ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ ഡി.റ്റി.എച്ച്, ബി.റ്റി.എച്ച്, എം.ഡീവ്, എം.റ്റി.എച്ച് ക്ലാസ്സുകള്‍ നടന്നുവരുന്നു. പുതിയ ബാച്ചിന്‍റെ അഡ്മിഷന്‍ തുടരുന്നു.
ബന്ധപ്പെടുക:
റവ. വിത്സണ്‍ ജോസഫ്: 050 4814789
റവ. റോയി ജോര്‍ജ്ജ്: 050 4993954

അഡ്മിഷനുവേണ്ടി താഴെ കാണുന്ന വെബ് അഡ്രസ്സിന്‍ അപേക്ഷ സമര്‍പ്പിക്കുക:

https://wcct.fedena.com/register

- Advertisement -

-Advertisement-

You might also like
Leave A Reply