ഹലോ ഹോപ്പ് രണ്ടാം ദിന വചനഘോഷണവും ഗാനസന്ധ്യയും

ബഹറിൻ: ഹലോ ഹോപ്പ് ഒരുക്കുന്ന വചനഘോഷണവും ഗാനസന്ധ്യയും ഇന്ന് ബഹ്റിൻ സമയം രാത്രി 7 മുതൽ 8 മണി വരെ (IST രാത്രി 9:30 മുതൽ 10:30 വരെ) ഹലോ ഹോപ്പ് (Hello Hope) ഫെയ്സ്ബുക്ക് പേജിലൂടെ നടക്കുന്നതാണ്.

സനീഷ് പോൾ സണ്ണി പ്രാർത്ഥിച്ച് ആരംഭിക്കുന്ന മീറ്റിംഗിൽ ജിജോ അങ്കമാലി, ബോബി തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

പ്രസിദ്ധഗായകരായ ജിജി സാം, പെർസിസ് ജോൺ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ഷാജി കീഴൂറിന്റെ ട്രംപ്പറ്റ് ഗാനവും ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply