50,000 മാസ്‌ക് വിതരണവുമായി കേരളാ സ്റ്റേറ്റ് വൈ പി ഇ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് യുവജന വിഭാഗമായ വൈ പി ഇ യുടെ ഭാഗമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന 50,000 മാസ്ക് വിതരണത്തിന്റെ പ്രവർത്തന ഉദ്‌ഘാടനമായി ഇന്ന് മെയ് 26 ന് ദൈവസഭാ ഓവർസിയർ പാസ്റ്റർ സി സി തോമാസ് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പി ബി നൂഹ് ഐ എ എസ്സിന് 2000 റീയൂസബിൾ മാസ്കും ഡൈന ഫേസ് മാസ്ക് കമ്പനിയുടെ 50 പ്രീമിയം ക്വാളിറ്റി മാസ്കും കൈമാറി. വൈ പി ഇ പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ്, സ്റ്റേറ്റ് സെക്രട്ടറി ഇവാ. മാത്യൂ ബേബി, സ്റ്റേറ്റ് കൗൺസിൽ സെക്രെട്ടറി പാസ്റ്റർ ടി എം മാമ്മച്ചൻ, കൗൺസിൽ ട്രഷറർ പാസ്റ്റർ കെ ജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. വൈ പി ഇ യുടെ 11 സോണുകൾ മുഖേനയും ഡിസ്ട്രിക്ട്, പ്രാദേശിക വൈ പി ഇ യൂണിറ്റുകൾ മുഖേനയും ആണ് മാസ്ക് വിതരണം നടക്കുന്നത്. ജില്ലാ കളക്ടർ കേരളാ സ്റ്റേറ്റ് വൈ പി ഇ യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.