ചെറു ചിന്ത: സെൽഫിയുടെ കാലഘട്ടം | അനീഷ് വഴുവാടി

ഇത് സെൽഫിയുടെ കാലഘട്ടമാണ്. നാം നമ്മിലേക്ക് തന്നെ നോക്കുന്ന കാലഘട്ടം. ഇപ്പോഴന്നല്ല എപ്പോഴും നാം അങ്ങനെ തന്നെയാണ്. നാം നമ്മിൽ തന്നെ മാത്രം നോക്കി ജീവിക്കുന്നു. നമ്മുടെ ചുറ്റുപാടുകളെയോ സമൂഹത്തെയോ നോക്കാതെ നമ്മൾ നമ്മിൽ മാത്രം ഒതുങ്ങുന്നു. നമ്മുടെ വ്യക്തി സുഖങ്ങൾക്ക് വേണ്ടിയും വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടിയും മാത്രം ശ്രദ്ധ കൊടുക്കുന്നവരാണ്.
എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുവാൻ വേണ്ടി ഗവൺമെന്റിന് ഒപ്പം ആരോഗ്യ പ്രവർത്തകരും പോലീസ് സേനകളും മറ്റ് സന്നദ്ധ സംഘടനകളും ഒരുമിച്ച് അവർ അവരിലേക്ക് തന്നെ നോക്കാതെ അവരുടെ ജീവൻ പോലും മറന്ന് നമുക്ക് വേണ്ടിയും നമ്മുടെ രാജ്യത്തിനു വേണ്ടിയും ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നവയാണ്.

ഇതുപോലെ തന്നെയാണ് ദൈവമക്കൾ ആകുന്ന നാം ഓരോരുത്തരുംദൈവ രാജ്യത്തിന്റെ വ്യാപ്തി ക്കുവേണ്ടി ചെയ്യേണ്ടത്. (മത്തായി.28:19, 20) ഇപ്രകാരം പറയുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ : നമ്മിൽ ഏൽപ്പിച്ചിരിക്കുന്ന ദൗത്യവും ഇതുതന്നെയാണ്. ക്രിസ്തുവിൽ കൂടി നമുക്ക് ലഭിച്ചിരിക്കുന്ന നിത്യ സംരക്ഷണത്തിന് മറ്റുള്ളവരെ കൂടി അർഹരാക്കുവാൻ നാം നമ്മിൽ മാത്രം ഒതുങ്ങാതെ ദൈവ രാജ്യത്തിന്റെ കെട്ടു പണിക്കായി നമുക്കോരോരുത്തർക്കും പ്രവർത്തിക്കാം ദൈവം ഏവരേയും അനുഗ്രഹിക്കുമാറാകട്ടെ.

അനീഷ് വഴുവാടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.