മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായഹസ്തവുമായി റ്റിപിഎം കൊട്ടാരക്കര സെന്റർ
കൊട്ടാരക്കര: കോവിഡ്-19 മഹാമാരിക്ക് മുമ്പിൽ പ്രതിസന്ധിയിലായ കേരള സമൂഹത്തിന് സ്വാന്തനമായി ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ വെച്ച് കൊട്ടാരക്കര എംഎൽഎ ഐഷ പോറ്റി ഏറ്റുവാങ്ങി.
റ്റിപിഎം കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി തുക കൈമാറി.
കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ ത്യാഗപരമായി പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കുകയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിക്കുകയും ചെയ്തു.