ചെറു ചിന്ത: ശുദ്ധീകരണം പ്രാപിക്കുക | അനീഷ് ആർ, വഴുവാടി

ഈ കൊറോണ കാലത്ത് നാം എപ്പോഴും ജാഗ്രത പുലർത്തുന്നവരാണ്. കൊറോണ എന്ന ഈ മഹാവിപത്തിനെ നേരിടുവാൻ നാമോരോരുത്തരും പ്രതിബദ്ധത ഉള്ളവരാണ്.ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഏത് നിർദ്ദേശങ്ങളും അക്ഷരംപ്രതി അനുസരിക്കുന്നവർ ആണ് നാമോരോരുത്തരും. നാംപുറത്തു പോകുന്ന ഏതുസമയത്തും നമുക്കാവശ്യമായസുരക്ഷാ മുൻകരുതലുകൾ എടുത്ത് മാത്രമേ പുറത്തു പോകാറുള്ളൂ. നാം തിരികെ വീട്ടിൽ എത്തിയാൽ സോപ്പ് ഉപയോഗിച്ച് നമ്മുടെ കൈകൾ വൃത്തിയാക്കുകയും നാം നമ്മെ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ  വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ. നാം വളരെയധികം ജാഗ്രത പുലർത്തുന്നു. തന്മൂലമുണ്ടാകുന്ന പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാതിരിക്കുവാൻ വേണ്ടി നാം വളരെയധികം ശ്രദ്ധയുള്ളവർ ആകുന്നു. ഇതുപോലെ തന്നെയാണ് ഒരു ദൈവപൈതൽ തന്റെ ആത്മീയ ജീവിതത്തിൽ ചെയ്യേണ്ടത്. പാപം എന്ന വൈറസ് തന്റെ ജീവിതത്തിൽ പ്രവേശിക്കാതിരിക്കാൻ,  വളരെയധികം ശ്രദ്ധ പുലർത്തേണ്ട വരാണ് .

നമ്മുടെ അശ്രദ്ധ മൂലം പാപം എന്ന വൈറസ് നമ്മുടെ ജീവിതത്തിൽ കടന്നു വരുവാൻ ഇടയാകുന്നു. എന്നാൽകാൽവരിയിലെ തിരുരക്തത്താൽ നാം എപ്പോഴും ശുദ്ധീകരണം പ്രാപിക്കുവാൻ ഇടയായി തീരണം. നമ്മുടെ ജീവിതത്തിലെ ഓരോ മിനിറ്റും നാം  ശുദ്ധിയുള്ളവർ ആയി നമ്മുടെ ക്രിസ്തീയ ജീവിതയാത്രയിൽ മുന്നേറുവാൻ ദൈവം ഓരോരുത്തരെയും  സഹായിക്കുമാറാകട്ടെ.

അനീഷ്,ആർ
വഴുവാടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.