O.P.A നടത്തുന്ന വി ബി എസ്സിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

മീഡിയ വിഭാഗം, ഒമാൻ

ഒമാൻ : ഒമാൻ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഫെൽലോഷിപ്പ്  സംഘടിപ്പിക്കുന്ന ഓൺലൈൻ വി ബി എസ്സിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. സൗജന്യവും ലളിതവുമായ ഓൺലൈൻ നടപടികളിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം ആപ്ലിക്കേഷനിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് വി ബി എസ്സിൽ പങ്കെടുക്കാൻ കഴിയും വിധമുള്ള  വിപുലമായ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. “മൈ സ്റ്റെപ്സ് ” എന്നതാണ് ഇപ്രാവശ്യത്തെ തീം.

മെയ് 23 മുതൽ 26 വരെ രാവിലെ 9:30 മുതൽ 2:30 വരെയാണ് വിബിഎസ് നടത്തപ്പെടുന്നത്. 5 മുതൽ 19 വയസ്സ് വരെയുള്ളവർക്ക് വി ബി എസ്സിൽ പങ്കെടുക്കാം. കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ മിനിസ്ട്രിസ് ആയ ട്രാൻസ്ഫോർമേഴ്സ് ടീമിന്റെ പ്രഗത്ഭരായ ടീമംഗങ്ങളാണ് വിവിധ രാജ്യങ്ങളിൽ നിന്ന്  ഈ വി ബി എസ്സിന് നേതൃത്വം കൊടുക്കുന്നത്.  കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചും, വ്യത്യസ്തമായ ഗെയിംസ് സെഷനുകൾ, മ്യൂസിക്കൽ സെഷനുകൾ എന്നിവ ഉൾപ്പെടുത്തിയും വി ബി എസ് ആകർഷകമാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

രജിസ്ട്രേഷനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു
https://docs.google.com/forms/d/e/1FAIpQLSfziD_bi1GRc6lEIb8cY_z5uFHw_oNBCv4Gh3z_N8iXXL1e_Q/viewform?hl=en

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading