ഇന്നത്തെ ചിന്ത : കേൾക്കുന്നത് ഒഴുകിപ്പോകരുത് | ജെ.പി വെണ്ണിക്കുളം
ദൈവവചനം കേൾക്കുന്നവരാണ് നാം. എന്നാൽ കേൾക്കുന്നത് ശ്രദ്ധയോടെ കരുതുവാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കേൾക്കുന്ന വചനത്തിനു അനുസരിച്ച് ജീവിക്കാൻ കഴിഞ്ഞാൽ അതു ശ്രേഷ്ഠമാണ്. പലപ്പോഴും കേൾക്കുന്നത് സൂക്ഷിച്ചു വയ്ക്കാൻ കഴിയാതെ പോകുന്നത് പരാജയമായി കാണണം. ബരോവയിലെ വിശ്വാസികൾ വചനം കേൾക്കുക മാത്രമല്ല, അങ്ങനെ തന്നെയോ എന്നു പരിശോധിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ സൂക്ഷ്മതയുള്ളവരാകാം.
ധ്യാനം: എബ്രായർ 2
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.