ഇന്നത്തെ ചിന്ത : ബഹുമാനം നഷ്ടപ്പെട്ട യേശു? | ജെ.പി വെണ്ണിക്കുളം

‘മുറ്റത്തെ മുല്ലയ്ക്കു മണമില്ല’ എന്നു സാധാരണ കേട്ടിട്ടില്ലേ? ഇതുപോലെയാണ്‌ യേശുവിനെ സ്വന്തം വീട്ടുകാരും നാട്ടുകാരും ദൈവപുത്രനായി അംഗീകരിച്ചില്ല. അവനെ ആരാധിക്കുന്നതിനു പകരം നിന്ദിക്കുകയായിരുന്നു. ഹൃദയംഗമായി അംഗീകരിക്കേണ്ട സ്ഥാനത്തു അവർ അവനെ നിരസിച്ചു (യോഹ. 1:11; 7:5). അതിനു തക്ക പ്രതിഫലം അവർ പ്രാപിക്കുകയും ചെയ്തു. പ്രിയരെ, യേശുവിനോട് ഈ ലോകം ചെയ്തത് ഇങ്ങനെയാണെങ്കിൽ അവന്റെ അനുയായികളോട് ഇന്നത്തെ സമൂഹം എത്രയധികം ചെയ്യും. മനുഷ്യനിൽ നിന്നും ലഭിക്കുന്ന മാന്യതയെക്കാൾ ദൈവത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരമത്രെ ശ്രേഷ്ഠം. അതിനാൽ ഒരു ഭക്തൻ നിരാശപ്പെടുന്നില്ല.

ധ്യാനം: മത്തായി 13
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.