കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യൂ പി എഫ്) യൂത്ത് വിങ് ഓൺലൈൻ ടാലെന്റ്റ് ടെസ്റ്റിന്റെ വിജയികളെ പ്രഖ്യാപിച്ചു
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യൂ പി എഫ്) യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ലോക്ക്ഡൌൺ ഒഴിവു സമയം ദൈവവചന പഠനത്തിനും ആത്മീകഉന്നമനത്തിനും ഉതകുന്ന രീതിയിൽ വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഓൺലൈൻ ടാലെന്റ്റ് ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരാർത്ഥികൾ തങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് തങ്ങളുടെ സ്മാർട്ട് ഫോണിന്റെ സഹായത്തോടെ പങ്കെടുത്ത ടാലെന്റ്റ് ടെസ്റ്റിൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തുമുള്ളവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഏപ്രിൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ നടന്ന മത്സരത്തിൽ സംഗീതം, കഥ പറയൽ, കഥാരചന, കവിതാ രചന, ഉപന്യാസം, ചിത്രരചനാ തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു വളരെ ആവേശപൂർവം വിശ്വാസസമൂഹം ഇതിൽ പങ്കാളികളായി. ക്രൈസ്തവ ഗ്രന്ഥകാരൻ ഷിബുമുള്ളംകാട്ടിൽ, കതിർമണി മാഗസിൻ എഡിറ്റർ പാസ്റ്റർ ഫിന്നിതോമസ്, ക്രൈസ്തവ ഗായകൻ ജെയ്സൺ ജോബ്, ചിത്രകലാ പ്രവർത്തകൻ ജിക്സൺ കൂത്തൂർ എന്നിവരടങ്ങിയ ജഡ്ജിങ് പാനൽ ആയിരുന്നു വിജയികളെ തിരഞ്ഞെടുത്തത്.