KE എസ്‌ക്ലൂസീവ് : പ്രമുഖ സുവിശേഷ പ്രഭാഷകരുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

പാസ്റ്റർ ടിനു ജോർജ്, ഫെയ്‌ത്സൺ വർഗ്ഗീസ് എന്നിവരുടെ പേരിലാണ് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയത് തട്ടിപ്പിന് ശ്രമിക്കുന്നത്

കൊട്ടാരക്കര: പാസ്റ്റർ ടിനു ജോർജ്‌  ,ഫെയിത്ത്സൺ വർഗ്ഗീസ്‌ എന്നിവരുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം , വിശ്വാസികൾ  സൂക്ഷിക്കുക.

കഴിഞ്ഞ ആഴ്ച പാസ്റ്റർ.ടിനു ജോർജ്ജിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സൃഷ്ടിക്കുകയും അത് വഴി മറ്റുള്ളവരോട് പണം ആവശ്യപ്പെടുകയും ചെയ്തു. ഇത്  മനസിലാക്കിയ  വ്യക്തികൾ നേരിട്ട് പാസ്റ്റർ ടിനു ജോർജിനെ ബന്ധപ്പെട്ടപ്പോഴാണ് ഫെയ്ക്ക് ആണ് എന്ന് മനസിലാക്കുന്നത്.

പ്രഭാഷകനും സുവിശേഷകനുമായ പാസ്റ്റർ. ഫെയ്ത്ത്സൺ വർഗ്ഗീസ് റാന്നിയ്ക്കും സമാനമായ അനുഭവം ഉണ്ടായി തൻ്റെ അക്കൗണ്ട് വഴി തനിക്ക് പരിചയത്തിലുള്ള ഒരു വ്യക്തിയോട് ചാറ്റ് ചെയ്തത് പണം ആവശ്യപ്പെടുകയായിരുന്നു . അതിൻ്റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിൽ താൻ തന്നെ മുന്നറിയിപ്പായി ഇട്ടിട്ടുണ്ട്.

ഇത്തരത്തിൽ പ്രമുഖരായ വ്യക്തികളുടെ പേരിൽ പണം ആവശ്യപ്പെടുന്നത് പതിവാകുകയാണ്.

ഇത്തരത്തിലുള്ള ചതിയിൽ പലരും വീഴുകയും ചെയ്യുന്നുണ്ട്. ആര് പണം ആവശ്യപ്പെട്ടാലും കൃത്യമായി അന്വേഷിച്ചിട്ട് മാത്രമെ പണം അയയ്ക്കാവൂ. ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply