ഭിന്നശേഷിക്കാരിയായ അക്സ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാതൃകയായി
അടൂർ: ഭിന്നശേഷിക്കാരിയായ അക്‌സ ജോസ് തൻ്റെ പെന്‍ഷന്‍ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി മാതൃകയായി.
അടൂര്‍ കടമ്പനാട് തൂവയൂര്‍ തെക്ക് താവളത്തില്‍ ഗിഗില്‍ വീട്ടില്‍ ജോസ്- സൂസന്‍ ദമ്പതികളുടെ മകളാണ് അക്‌സ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പെന്‍ഷന്‍ തുക കൈമാറണമെന്ന ആക്‌സയുടെ ആഗ്രഹപ്രകാരം ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെ സമീപിക്കുകയായിരുന്നു.
അക്‌സയുടെ ആഗ്രഹപ്രകാരം വീട്ടിലെത്തിയ ചിറ്റയം ഗോപകുമാര്‍ 5000 രൂപ ഏറ്റുവാങ്ങി. ആക്‌സയുടെ പ്രവര്‍ത്തി എല്ലാവര്‍ക്കും മാതൃകയാണെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ‘കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി ടി.ആര്‍ ബിജു, റിജോ കെ.ബാബു എന്നിവര്‍ പങ്കെടുത്തു.
കടമ്പനാട് ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളാണ് അക്സയും കുടുംബവും.
ഡിഗ്രി പഠനത്തിനു ശേഷം പി.എസ്സ്.സി കോച്ചിന് പഠിക്കുന്ന അക്സ ശാരീരിക വൈകല്യതകളെ അതിജീവിച്ചാണ് ജീവിതത്തിൽ മുന്നേറുന്നത്. വിഭിന്നശേഷിക്കാർക്ക് ഗവൺമെൻ്റ് നൽകുന്ന പെൻഷൻ തുകയുടെ മുഴുവൻ ഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൻ്റെ ഭാഗമായി നൽകി.
തൻ്റെ ശരീരിക വൈകല്യങ്ങളെക്കാൾ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുന്നത് ആദ്യ അനുഭവമല്ല, സഹപാഠിയ്ക്ക് വാച്ചില്ലാതിരുന്നപ്പോൾ പിതാവിനെ കൊണ്ട് വാച്ച് വാങ്ങി നൽകിയ അനുഭവവും ഉണ്ട്. അക്സയുടെ ഈ പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിലും നേരിട്ട് വിളിച്ചും അനേകർ അഭിനന്ദനം അറിയിക്കുന്നുണ്ട്.