ഇന്നത്തെ ചിന്ത : ഉദയത്തിന് മുൻപേ എഴുന്നേൽക്കുക | ജെ.പി വെണ്ണിക്കുളം

ഒരു ഭക്തന്റെ ദിവസാരംഭം പ്രാർത്ഥനയോടും വചനധ്യാനത്തോടും ആകണം. അതും ഉദയത്തിനു മുൻപേ ആകുന്നത് നല്ലതാണ്. ദൈവവചനത്തിൽ ശരിയായ പരിശീലനം ലഭിച്ച വ്യക്തിക്ക് ഇതു സാധിക്കും. യാമങ്ങൾ തോറും വചനം ധ്യാനിക്കുന്ന സങ്കീർത്തനക്കാരനെ സങ്കീ. 119:148ൽ കാണാം. ഇങ്ങനെ ചെയ്യുവാൻ നാം തുടങ്ങിക്കഴിയുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കപ്പെടുന്നത് നാം കാണും. കഷ്ടതകൾ ദൈവപൈതലിന് അനുവദിക്കപ്പെട്ടതാണെങ്കിലും സമീപസ്ഥനായ ദൈവം തന്റെ ജനത്തോട് കൂടെയുണ്ട്.

ധ്യാനം: സങ്കീർത്തനങ്ങൾ 119:145-152

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.