സഹായഹസ്തവുമായി ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ്
ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്. അത്തരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി മാതൃക ആവുകയാണ് ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റും.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 140 പരം കുടുംബങ്ങൾക്ക് ഭക്ഷണ പച്ചക്കറി കിറ്റുകൾ അടിമാലി പ്രദേശങ്ങളിൽ ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ് പ്രസിഡൻറ് പാസ്റ്റർ വി.എസ് വിനോദ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.