ലേഖനം: പ്രാർത്ഥനയിലൂടെ സുഹൃത്ത് ബന്ധങ്ങളെ തിരഞ്ഞെടുക്കുക | ജിബിൻ ജെ.എസ്. നാലാഞ്ചിറ

ഒരു ക്രിസ്തീയ ജീവിതം നയിക്കുന്ന ഒരു ദൈവപൈതലിന്റെ ജീവ വായുവാണ് പ്രാർത്ഥന. പ്രാർത്ഥന ഇല്ലാത്ത ഒരു വ്യക്തിക്ക് സുഗമമായി ക്രിസ്തീയ ജീവിതം നയിക്കുവാൻ സാധ്യമല്ല. നാം എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ( Issiah 59:16)

ഈ നാളുകളിൽ നാം പ്രാർത്ഥനയിൽ ഇടവിടാതെ, മടുത്തു പോകാതെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമായി കൊണ്ടിരിക്കുന്നു. യേശു ക്രിസ്തുവിന്റെ ജീവിതം പരിശോധിച്ചാൽ പ്രാർത്ഥനയാൽ ശക്തി സംഭരിക്കപ്പെട്ട ജീവിതമായിരുന്നു.

ലൂക്കോസ് 6:12 പരിശോധിക്കുമ്പോൾ “ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന് ഒരു മലയിൽ ചെന്ന് ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.” ഇവിടെ യേശു കർത്താവു വളരെ അധികം ജാഗ്രതയോടെ പ്രാർത്ഥിക്കുന്നതിന് വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരുന്നു. ശിഷ്യന്മാരെ തിരഞ്ഞെടുക്കേണ്ടതിനു വേണ്ടി ആണ് യേശു പ്രാർത്ഥിച്ചത്. ലൂക്കോസ് 6:13 പരിശോധിച്ചാൽ പ്രാർത്ഥനയുടെ മറുപടി കാണാൻ സാധിക്കും.

ഇവിടെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ ആശയകുഴപ്പമൊന്നും ഉണ്ടായില്ല. കാരണം
തന്റെ പ്രാർത്ഥനയിലൂടെ ശിഷ്യന്മാരുടെ പേരുകൾ ഹൃദയത്തിൽ കുറിച്ചിട്ടു.

പ്രിയരേ നാം ഈ ലോകത്തിൽ ആയിരിക്കുമ്പോൾ സുഹൃത്തുക്കൾ അത്യാവശ്യമാണ്. നല്ല സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിൽ വളരെയധികം അനുഗ്രഹമാണ്. ഒരു നല്ല സുഹൃത്താണ് നമുക്കുള്ളതെങ്കിൽ ഒരു വിഷമം ഉണ്ടാകുമ്പോൾ ആ വിഷമം പറഞ്ഞു അതിൽ ആശ്വാസം കണ്ടെത്താൻ കഴിയും. ജോനാഥനും ദാവീദും തമ്മിൽ നല്ലൊരു സുഹൃത് ബന്ധമായിരുന്നു. ( 1Samuel 18:1 )
എന്നാൽ എല്ലാ സുഹൃത്തും നല്ലതായ ലക്ഷ്യത്തോടല്ല നമ്മോടു അടുക്കുന്നത്. ആദ്യം മധുരം ആയിട്ട് അവസാനം കയ്പ്പ് ഉണ്ടാക്കുന്ന ചില സുഹൃത്തുക്കൾ നമുക്ക് കാണാൻ സാധിക്കും. ഇവരൊക്കെ തികച്ചും അഭിനയിക്കുന്ന സ്നേഹമാണ്.
പ്രിയരേ നമുക്ക് പ്രാർത്ഥിച്ചു സുഹൃത്ബന്ധങ്ങളെ കണ്ടെത്താം. ദാവീദിന് ജോനാഥൻ ഉണ്ടായിരുന്നത് പോലെ പൗലോസിന് ബർണബാസ്‌ ഉണ്ടായിരുന്നത് പോലെ നമ്മുടെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കുന്ന ദൈവ ഹിതപ്രകാരമുള്ള സുഹൃത്ബന്ധങ്ങളെ പ്രാർത്ഥിച്ചു കണ്ടെത്താം അതിനായ് നമുക്ക് ഒരുങ്ങാം.

ജിബിൻ ജെ.എസ്. നാലാഞ്ചിറ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply