ലേഖനം: കൊറോണയും മനുഷ്യരും | ആൻഡ്രൂസ്, ബഹറിൻ
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഉല്പത്തി 18:14
എല്ലാം തന്റെ കാൽകീഴിൽ ആണെന്നും എല്ലാറ്റിന്റെയും നിയന്ത്രണം തനിക്കുണ്ടെന്നും വീമ്പിളക്കുന്ന ആധുനിക മനുഷ്യൻ. അവൻ കാലാവസ്ഥയെ തൻ്റെ വരുധിയ്ക്കുള്ളിൽ നിർത്താനായി കൃർ ത്തിമ മഴ പെയ്യിച്ച് ജലവിതരണവും കൃഷിയും വർദ്ധിപ്പിക്കുന്നു, ആസന്ന ഭാവിയിൽ തന്നെ
നക്ഷത്രങ്ങളിൽ കൂടുകെട്ടി പാർക്കാൻ ശ്രമിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം ഗർഭപിണ്ഡത്തെ ജീൻ തെറാപ്പി ഉപയോഗിച്ച് ഡോക്ടർമാർക്ക് ജനനത്തിനു ശേഷം ചികിത്സിക്കാൻ കഴിയാത്ത ജനിതകാവസ്ഥ പരിഹരിക്കാൻ കഴിയുമെന്നും, കാൻസർ, സിസ്റ്റിക് ഫൈബ്രോസിസ്, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, എയ്ഡ്സ് തുടങ്ങി നിരവധി രോഗങ്ങൾക്ക് ചികിത്സ നൽകാമെന്നു തെളിയിക്കുന്ന ജീൻ തെറാപ്പി വാഗ്ദാനം ചെയ്യുന്നു.
“ഗ്ലോബൽ വില്ലേജ്” എന്ന വാക്കിന്റെ അർത്ഥം അന്വത്ഥമാക്കി ലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്റർനെറ്റും മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഇന്റർകണക്ഷനുകളും ഒരുമിച്ച് കൊണ്ടുവന്നു. ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്നതുപോലെ ലോകത്തെവിടെയും സഞ്ചരിക്കാനുള്ള കഴിവ് ആഗോള ഗ്രാമ സങ്കൽപ്പത്തിലേക്ക് നമ്മെ എത്തിച്ചു.
ഭാവിയിൽ ഹൈപ്പർസോണിക് വേഗതയിൽ ലോകമെമ്പാടും വിമാനങ്ങൾ നിങ്ങളെ എത്തിക്കും. സൂപ്പർസോണിക്, ഹൈപ്പർസോണിക് (ശബ്ദത്തിന്റെ വേഗതയുടെ അഞ്ചിരട്ടി വേഗതയിൽ ) വാണിജ്യ വ്യോമയാനത്തിന്റെ അടുത്ത കാലഘട്ടമായി ഉയർത്തിക്കാട്ടുന്നു.
ചുരുക്കത്തിൽ തനിക്ക് എല്ലാം സാദ്ധ്യമെന്നും ഒരു ദൈവത്തിൻ്റെ ആവശ്യമില്ല എന്നും വീമ്പെളക്കുന്നു.
മനുഷ്യൻ അഹങ്കാരത്തിൻ്റെ എല്ലാ പരിധികളും ലംഘിച്ച് ദൈവത്തിൻ്റെ പരമാധികാരത്തെ പുഛിക്കന്നു!
എന്നാൽ ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നതെന്താണ്:
2 രാജാ 6: 24
അതിൻ്റെ ശേഷം അരാം രാജാവായ ബെൻ-ഹദദ് തൻ്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടു ചെന്നു ശമര്യയെ വളഞ്ഞു അവർ ശമര്യയെ വളഞ്ഞിരിക്കമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി.
2 രാജാ 7: 1 – 2
അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ; നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയ കോതമ്പുമാവും ശേക്കലിനു രണ്ടു സെയ യവവും വില്ക്കും എന്നു യഹോവ അരുളിചെയ്യുന്നു എന്നു പറഞ്ഞു.
2 യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു അതു കാണും എന്നു പറഞ്ഞു.
ഒരു വൈറസ് ലോകമെമ്പാടും lock-down ചെയ്യുവാൻ കാരണമാകുമെന്ന് ; എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കുമെന്നും, എല്ലാ ഷോപ്പുകളും, റെസ്റ്റോറന്റുകളും, മാളുകൾ, തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ, ട്രെയിനുകൾ, ബസുകൾ, ടൂറിസം, സ്പോർട്ട് സ് എന്നിവ നിർത്തലാക്കും എന്ന് ആരെങ്കിലും ഏതാനും ആഴ്ചകൾക്കു മുൻപു് നിങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ അയാളുടെ മുഖത്ത് നോക്കി അതു അസംഭാവികം എന്ന രീതിയിൽ ഒരു വലിയ ചിരി ചിരിക്കുമായിരുന്നു.
എന്നാൽ യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?
ഉത്തരം യേശു പറഞ്ഞു: അതു മനഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിനു സകലവും സാദ്ധ്യം. മത്താ 19:26
സർവശക്തനായ ദൈവത്തിന് പരമമായ ശക്തിയുണ്ടെന്ന് (supreme power) മനുഷ്യൻ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ദൈവം സർവശക്തനായതിനാൽ (omnipotent) കാറ്റ്, ജലം, ഗുരുത്വാകർഷണം, ഭൗതികശാസ്ത്രം പോരാ സകലത്തിന്മേലും ദൈവത്തിന് അധികാരമുണ്ട് എന്നും സകലതും അവൻ്റെ ഹിതപ്രകാരം നടക്കുന്നു എന്ന് ഈ corona മുലം ദൈവം ഒരിക്കൽ കൂടി മനുഷ്യർക്കു മനസിലാക്കി കൊടുത്തിരിക്കുന്നു. ദൈവത്തിന്റെ ശക്തി അനന്തമാണ്, അല്ലെങ്കിൽ പരിധിയില്ലാത്തതാണ്. ദൈവത്തിൻ്റെ മുൻപിൽ മനുഷ്യർ എത്ര നിസ്സാരന്മാരെന്ന് ഒരിക്കൽ കൂടെ മനസ്സിലാക്കാം. അതിനു സർവ്വ ശക്തനായ ദൈവം നമ്മെ ഓരോരുത്തരേയും സഹായിക്കട്ടെ.
ആൻഡ്രൂസ്, ബഹറിൻ