ഇന്നത്തെ ചിന്ത : ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ദിവസം വരുന്നുണ്ട് |ജെ.പി വെണ്ണിക്കുളം

മനുഷ്യൻ പറയുന്ന ഏതൊരു നിസ്സാര വാക്കിനും ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും വ്യക്തിപരമായി ദൈവത്തിനു കണക്കു ബോധിപ്പിക്കേണ്ടി വരും എന്നാണ് ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. അതിൽ നന്മയും തിന്മയും ഉണ്ടാകാം.ചില പ്രവർത്തികൾ പരസ്യവും മറ്റുചിലത് രഹസ്യവുമാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിലാണ് മനുഷ്യന് കൂടുതൽ താത്പര്യം. വ്യക്തിപരമായി ദൈവമുമ്പാകെ എങ്ങനെ ആയിരിക്കുന്നു എന്നു പരിശോധിക്കണം. വിധിക്കുന്നവൻ കർത്താവാണ് അല്ലാതെ ആ ജോലി മനുഷ്യനെ ഏല്പിച്ചിട്ടില്ല. അന്യോന്യം വിധിക്കരുത് (വാക്യം 13) എന്നാണല്ലോ വായിക്കുന്നത്. മത്തായി 7:1ലും ഇതുതന്നെ കാണാം. അപ്പോൾത്തന്നെ തെറ്റു കണ്ടാൽ തിരുത്തുകയും വേണം.പക്വതയുള്ള സഹോദരനാൽ ദുർബല സഹോദരന് ഇടർച്ച വരരുത്. ‘ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ’ എന്ന കായീന്റെ ചോദ്യത്തിനു ‘അതെ’എന്നു തന്നെയാണ് ഉത്തരം പറയേണ്ടത്.

ധ്യാനം: റോമർ 14

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading