സമകാലികം: കൊറോണ കഴിഞ്ഞുപോകും; പെന്തകൊസ്തിലെ ദുരവസ്ഥകളോ? | പാസ്റ്റർ മോനി ചെന്നിത്തല
കൊറോണ വരുമെന്ന് ആരും വിചാരിച്ചതല്ല. ഇനിയും അടുത്തു സംഭവിക്കാൻ പോകുന്ന അതി പ്രധാനവിഷയം കർത്താവിൻറെ വരവ് ആണെന്നും അതിനുശേഷം ഏഴ് വർഷക്കാലം മഹോപദ്രവ കാലം ആണെന്നും പ്രസംഗിക്കുകയും, സഭ മഹോപദ്രവ ത്തിലൂടെ പോകാത്തത് വളരെ ആശ്വാസമായി ചിന്തിച്ചിരിക്കുമ്പോൾ ആണ് കോവിഡിന്റെ വരവ്.
ദൈവത്തെ മറന്ന് ജീവിച്ചവർ,ഏതെല്ലാം വിധത്തിൽ എന്തെല്ലാം പാപങ്ങൾ ചെയ്യാമോ അതെല്ലാം ചെയ്തു ജീവിച്ചവർ, ജഡ അഭിലാഷങ്ങൾ ക്കുവേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊല ചെയ്തവർ, ഭാര്യയെ കൊന്നവർ, ഭർത്താവിനെ കൊന്നവർ, അങ്ങനെ പോകുന്നു പാപത്തിന്റെ പട്ടിക. ഇതിനിടയിൽ രഹസ്യ പാപങ്ങൾ ചെയ്യുന്ന ഭക്തന്മാരുടെ ലിസ്റ്റ് വേറെയും.
ഒരുവന് മറ്റ് ഒരുവനോട് വഴക്ക് ഉണ്ടായാൽ ദൈവസഭയിൽ തന്നെ തീർക്കേണ്ട കാര്യങ്ങൾക്ക് നേരേ പോകുന്നത് കോടതിയിലേക്ക് അല്ലേ. അന്യോന്യം ക്ഷമിക്കുവാനും, സഹിക്കുവാനും, ഉൾക്കൊള്ളുവാനും കഴിയാത്തവർ ഇനിയും എന്താണ് പ്രസംഗിക്കാൻ പോകുന്ന വിഷയങ്ങൾ?.
സർക്കാരിൻറെ നിർദേശങ്ങൾ നമ്മൾ അനുസരിച്ചത് സർക്കാരിനെ ഭയന്നിട്ടോ അതോ കൊറോണ യെ ഭയന്നിട്ടോ?.
എന്നാൽ ഈ സാഹചര്യത്തിൽ ആത്മീയ ബന്ധം പുനസ്ഥാപിക്കുവാൻ എത്രപേർ പരിശ്രമിച്ചു?.
അന്യോന്യമുള്ള കൈയ്പ്പിന്റെ അവസ്ഥകളെ മാധുര്യം ആക്കാൻ എത്രപേർ ആഗ്രഹിച്ചു. അതായത് കർത്താവിൻകലേക്കു മടങ്ങിവരാൻ എന്ത് ശ്രമമാണ് നടത്തിയത്. യിര. 8:7 പറയുംപോലെ പറവ ജാതികൾ പോലും അവയുടെ മടങ്ങി വരവിനുള്ള സമയം അനുസരിക്കുന്നു. എന്നാൽ കർത്താവിൻറെ സഭയോ?.
ഒരു നിമിഷം ചിന്തിക്കാം. പ്രിയപ്പെട്ടവരെ, യഥാസ്ഥാന പെടുവാൻ ഇനിയുമൊരു പുതിയ വൈറസിനെ കാത്തിരിക്കാതെ നമുക്ക് സമയം തക്കത്തിൽ പ്രയോജനപ്പെടുത്താം. നമ്മുടെ കർത്താവ് വരുന്നു. സ്തോത്രം.
പാസ്റ്റർ മോനി ചെന്നിത്തല