ലേഖനം: കുരിശിൽ ഒടുങ്ങി തീരാത്ത ക്രിസ്തു | ബ്ലെസ്സൺ ജോൺ
വാർന്നൊഴുകുന്ന രക്തം ഭൂമിയിലേക്ക് വീഴുമ്പോൾ അതിന്റെ വില കല്പിച്ചിട്ടില്ലായിരുന്നു രക്‌തദാഹികൾ. തങ്ങളുടെ നിലനില്പും പദവികളും മാത്രമായിരുന്നു അവരുടെ ചിന്തകൾ.
അവർ അലറി വിളിച്ചു അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ .
എന്നാൽ തന്റെ രക്‌തം ഭൂമി കുടിക്കുകയില്ല, അതൊഴുകി നടക്കുവോളം ഭൂമിയിൽ വിടുതൽ നടക്കുമെന്ന് നാഥനറിഞ്ഞു.
യെശയ്യാ
53:4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
53:5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.
അവസാനമായി മരണമുറപ്പിക്കുവാൻ
എന്നവണ്ണം ഒരു പടയാളി അവന്റെ വിലപ്പുറത്തു കുന്തം കൊണ്ട് കുത്തി ഉടനെ രക്‌തവും വെള്ളവും “പുറപ്പെട്ടു”.
ഭൂമിക്കതു കുടിപ്പാൻ കഴിയില്ല ഭൂമി
കുലുങ്ങി പാറകൾ പിളർന്നു ആറാം മണി നേരം മുതൽ ഒമ്പതാം മണി നേരം വരെ ദേശത്തെങ്ങും ഇരുട്ടുണ്ടായി തന്റെ നാഥന്റെ ദുഃഖം താങ്ങുവാൻ ഭൂമിക്കായില്ല.
എല്ലാം അവസാനിച്ചു എന്ന് അവർ ആശ്വസിക്കുമ്പോഴും ഭൂമിക്കു തന്റെ നാഥന്റെ രക്‌തം കുടിക്കുവാൻ കഴിയുമായിരുന്നില്ല. അധികം താമസിച്ചില്ല അവന്റെ രക്‌തം ജീവനുള്ള രക്‌തമാണെന്നു തിരിച്ചറിയുവാൻ അത് ഹാബേലിന്റെ രക്‌തം പോലെ നിലവിളിയല്ല ജയഭേരിയാണ് കേൾക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഭൂമി തന്റെ മാറിലൂടെ അവന്റെ രക്‌തം ഒഴുകുന്നത് അനുഗ്രഹമായി കണ്ടു. തനിക്കേറ്റ ശാപത്തിനു പരിഹാരമെന്നവണ്ണം സിരയിൽ ഉൾക്കൊണ്ടു.അധികം വൈകിയില്ല കിഴക്കു നിന്ന് പടിഞ്ഞാറോട്ടും തെക്കു നിന്ന് വടക്കോട്ടും അവന്റെ രക്‌തം ഒഴുകി അത് നിലവിളിയല്ലായിരുന്നു ജയഭേരി ആണെന്ന് തിരിച്ചറിഞ്ഞ അനേകർ അതേറ്റെടുത്തു . അവർ വിലകൊടുക്കാത്ത പുണ്ണ്യഹാ രക്‌തം വിലകൊടുക്കാതെ തന്നെ അനേകർക്ക് വിടുതലായി തീർന്നു അപ്പോഴും അവരുടെ ചിന്ത അവന്റെ ശരീരത്തെ പ്രതി മാത്രമായിരുന്നു അവർ അവന്റെ ശരീരത്തെ പ്രതി വ്യാകുലപ്പെട്ടു അവർ പണം നൽകി അതിനും പരിഹാരം അനൗഷിച്ചു .അപ്പോഴും ഭൂമിക്കു കുടിക്കുവാൻ കഴിയാത്ത രക്തം എഴുത്തുകാരൻ വിരാമമിടാതെ പുറപ്പെട്ടു എന്ന് പറഞ്ഞത് പോലെ
ഒഴുകി കൊണ്ടിരുന്നു. ക്രൂശിൽ ഒടുങ്ങി തീർന്ന ഒരു നിലവിളിയായല്ല ക്രൂശിൽ ജയം നേടിയ ജയഭേരിയുമായി .
ബ്ലെസ്സൺ ജോൺ