“ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്” പ്രോഗ്രാം നാളെ മുതൽ കേഫാ ടിവിയിൽ
തിരുവല്ല : വിശുദ്ധ വാരത്തിൽ വ്യതസ്തമായ ദൃശ്യാനുഭവം ഒരുക്കി കേഫാ ടിവി. “ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ് 2020” (Digital Easter Experience 2020) എന്ന പേരിൽ വ്യക്തികൾക്കും, കൂട്ടായ്മകൾക്കും, ചർച്ചുകൾക്കും സ്വന്തം ഭവനത്തിൽ ഇരുന്നു യേശുവിന്റെ മരണ-പുനരുദ്ധാനങ്ങളെ ധ്യാനിക്കുവാനും, വ്യക്‌തിഗത-ഗ്രൂപ്പ് ബൈബിൾ സ്റ്റഡിയിൽ ഏർപ്പെടുവാനും സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ്.
ഏപ്രിൽ 6 (തിങ്കൾ) മുതൽ ഏപ്രിൽ 12 (ഞായർ) വരെ എന്നും രാവിലെ 10 മണിക്ക് കേഫാ ടി.വിയുടെയും, ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന മറ്റു പാർട്ണർ പേജുകളുടെയും, ഫേസ്ബുക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിൽ വിഡിയോകൾ ലൈവ് ആയി ലഭ്യമാകും.
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ഒരു ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള യേശുവിന്റെ മഹത്തായ ത്യാഗവും, പുനരുത്ഥാനത്തിന്റെയും കഥകൾ സ്മരിക്കുന്നതിനോടൊപ്പം നമ്മുടെ ജീവിതത്തിൽ യേശുവിന്റെ ഭാവം പ്രാവർത്തികമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രോഗാം ആണ് ഡിജിറ്റൽ ഈസ്റ്റർ എക്സ്പീരിയൻസ്. കോവിഡ് ലോക്ക്ഡൗണിൽ ഭവനത്തിൽ കഴിയുമ്പോൾ ദൈവവചനം ധ്യാനിക്കുവാനും, ആത്മിക അഭിവൃദ്ധി പ്രാപിക്കുവാനും, ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോടൊപ്പം ചർച്ചകളിൽ പങ്കെടുക്കുവാനും ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും.
അഡോണായി മീഡിയ ഡൽഹി മീഡിയ പാർട്ണർ ആയി പ്രവർത്തിക്കുന്നതിനോടൊപ്പം ഈ പ്രോഗ്രാം ഹിന്ദി ഭാഷയിൽ ലഭ്യമാക്കുന്നു. ഏപ്രിൽ 6 മുതൽ ഏപ്രിൽ 12 വരെ എല്ലാ ദിവസവും രാവിലെ 10 മണിക്ക് നിങ്ങളുടെ കേഫാ ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമിൽ വിശുദ്ധ വാരത്തിൽ ഞങ്ങളോടൊപ്പം ചേരുക!
*Malayalam*
https://www.facebook.com/KraisthavaEzhuthupura
https://www.youtube.com/KraisthavaEzhuthupura
*Hindi*