എക്സൽ ഹാപ്പി ഹോം അവധിക്കാലത്തെ ആത്മീക വിരുന്ന്

തിരുവല്ല: കുട്ടികൾക്കിടയിലും യുവജനങ്ങൾക്കിടയിലും 13 വർഷങ്ങളായി സുവിശേഷീകരണ ദൗത്യം നിർവഹിക്കുന്ന എക്സൽ മിനിസ്ട്രീസ് അവധിക്കാലത്ത് വീടുകളിൽ ആയിരിക്കുന്ന കൊച്ചു കൂട്ടുകാർക്കായി ഹാപ്പി ഹോം എന്ന സ്പെഷൽ ഓൺലൈൻ പ്രോഗ്രാം ആരംഭിച്ചു.

എക്സൽ വിബി എസ് എന്ന ഫേസ് ബുക്ക് പേജിലും യൂട്യൂബ് ചാനലിലും എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 6 മുതൽ സംപ്രേഷണം ചെയ്യുന്നു. വീടുകളിൽ തന്നെ ചെയ്യാവുന്ന ആകർഷകമായ ടാസ്കുകൾ, ആത്മിയവർധനയ്ക്കും സ്വഭാവ രൂപീകരണത്തിനും ഉതകുന്ന ബൈബിൾ ക്ലാസുകൾ, ആക്ഷൻ സോംഗുകൾ, ഫാമിലി ചലഞ്ചുകൾ, കുട്ടികളുടെ ടാലന്റ് ഷോ, പപ്പറ്റ് ഷോ, മാജിക്ക് ഷോ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ എല്ലാ ദിവസവും ഒരുക്കിയിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply