ഐ.പി.സി കേരള സ്റ്റേറ്റ് ഉപവാസ പ്രാർത്ഥന ഏപ്രിൽ 1 മുതൽ
കുമ്പനാട് : കോവിഡ് -19 ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 3 വരെ( ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ മുഴുവൻ ഐപിസി ശുശ്രൂഷകൻമാരും സഭകളും ഉപവസിച്ചു പ്രാർത്ഥിക്കണമെന്ന് ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അറിയിച്ചു.
ഉപവാസവും പ്രാർത്ഥനകൾ കൊണ്ടും മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയെ ജയിക്കുന്നതിന് കഴിയുകയുള്ളൂവെന്നും
യോനയുടെ കാലത്ത് നിനവേയേപോലെ,
എസ്ഥേറിന്റെ കാലത്ത് യഹൂദന്മാരെപോലെ
എസ്രായുടെ കാലത്ത് ശുഭയാത്രക്ക് വേണ്ടി എന്ന പോലെ
ഐപിസി യും ഉപവസിച്ചു പ്രാർത്ഥിക്കണം എന്ന് കേരള സ്റ്റേറ്റ് ഔദ്യോഗികമായി അറിയിക്കുന്നു.
എസ്രാ 8:21 അനന്തരം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാൻ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
രാജ്യം അഭിമുഖീകരിക്കുന്ന വലിയ വിപത്തിൽ നിന്നും രക്ഷിപ്പാനും ഐപിസി സഭകളെയും ശുശ്രൂഷകൻമാരെയും ദൈവം സംരക്ഷിക്കാൻ വേണ്ടിയും എല്ലാവരും അതാതു സ്ഥലത്ത് ഉപവസിച്ചു പ്രാർത്ഥിക്കണമെന്ന് കേരളാ സ്റ്റേറ്റ് അറിയിച്ചു.